തെക്കു പടിഞ്ഞാറൻ മൺസൂൺ വിടവാങ്ങൽ വൈകിയേക്കും
text_fieldsപത്തനംതിട്ട: കേരളത്തിൽ മൺസൂൺ വിടവാങ്ങൽ ഇത്തവണ വൈകുമെന്ന് സൂചന. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 30വരെയാണ് തെക്കു പടിഞ്ഞാറൻ മൺസൂൺ കാലമായി കണക്കാക്കുന്നത്. 15 ഡിഗ്രി അക്ഷാംശംവരെ മഴ പിന്മാറിയാല് മാത്രമേ മൺസൂൺ പിന്മാറ്റം ഉറപ്പിക്കാൻ കഴിയൂെവന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. ചില വര്‍ഷങ്ങളില്‍ ഒക്ടോബര്‍ 10 കഴിഞ്ഞും മണ്‍സൂണ്‍ മഴ തുടര്‍ന്നിട്ടുണ്ട്. അതേസമയം, പടിഞ്ഞാറൻ രാജസ്ഥാൻ, കച്ച് മേഖലകളിൽ മൺസൂൺ പിന്മാറ്റത്തിനു അനുകൂല സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്.
ഇതുവരെ തരക്കേടില്ലാത്ത മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. 10 ശതമാനത്തിെൻറ കുറവ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞവർഷം തെക്കു പടിഞ്ഞാറൻ മൺസൂണിൽ 34 ശതമാനം കുറവായിരുന്നു. വടക്ക് കിഴക്കൻ മൺസൂണും പ്രതീക്ഷിച്ചപോലെ ലഭിക്കാത്തതിനാൽ കഴിഞ്ഞവർഷം ഒട്ടാകെ 36 ശതമാനത്തിെൻറ കുറവുണ്ടായി. അതനുസരിച്ച് ഇത്തവണ മെച്ചപ്പെട്ട മഴയാണ് ലഭിച്ചത്. ഇത്തവണയും വയനാട്ടിൽ മഴയിൽ കാര്യമായ കുറവുണ്ട് -36.94 ശതമാനം.
കഴിഞ്ഞവർഷം 34 ശതമാനമായിരുന്നു കുറവ്. എന്നാൽ, അളവ് രേഖപ്പെടുത്തുന്ന മഴമാപനികള് വയനാട്ടില്‍ അമ്പലവയല്‍, കുപ്പാടി, മാനന്തവാടി, വൈത്തിരി എന്നിവിടങ്ങളില്‍ മാത്രമാണുള്ളത്. ഇത്തവണ ഉപരിതല കാറ്റ് ശക്തമായിരുന്നെങ്കിലും ഉയര്‍ന്ന പ്രദേശങ്ങളിൽ അത് അത്ര കണ്ടു ശക്തിപ്രാപിക്കാത്തതും വയനാട്ടിൽ മഴ കുറയാൻ കാരണമാകാമെന്നും പറയുന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നേരിയ കുറവ് മാത്രമാണുള്ളത്.
ഇതേസമയം, വൈദ്യുതി ബോർഡിൻറ ജലസംഭരണികളിൽ 2696.668 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളമാണുള്ളത്. കഴിഞ്ഞ വർഷം 2228.135 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണുണ്ടായിരുന്നത്. ഇടുക്കിയിൽ 59ഉം ശബരിഗിരിയുടെ പമ്പയിൽ 65ഉം ഇടമലയാറിൽ 73ഉം ശതമാനം വെള്ളമുണ്ട്. ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
