Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിസ്മയമായി ‘സൂര്യ’

text_fields
bookmark_border
സാംസ്കാരിക തലസ്ഥാനത്തെ അടയാളപ്പെടുത്തി​​ ലോകനെറുകയിലേക്ക്
വിസ്മയമായി ‘സൂര്യ’
cancel
camera_alt

സൂര്യ കൃഷ്ണമൂർത്തിയുടെ മൃതദേഹം തൈക്കാട്ടെ വീട്ടിലെത്തിച്ചപ്പോൾ ആഭ്യന്തരമന്ത്രി രമേശ്​ ചെന്നിത്തല അന്തിമോപചാരമർപ്പിക്കുന്നു

തി​രു​വ​ന​ന്ത​പു​രം: ക​ല​യു​ടെ​യും സം​സ്കാ​ര​ത്തി​ന്‍റെ​യും വ​ഴി​യി​ലൂ​ടെ ലോ​ക​ജ​ന​ത​യി​ലേ​ക്ക്​ ത​ല​സ്ഥാ​ന​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തി​യ സൂ​ര്യ കൃ​ഷ്ണ​മ​ർ​ത്തി എ​ന്ന പ്ര​തി​ഭ വി​സ്മൃ​തി​ലേ​ക്ക്​ മ​റ​യു​മ്പോ​ൾ, സ​മ​ർ​പ്പി​ത​നാ​യ ഒ​രു ക​ലാ​കാ​ര​ൻ കൂ​ടി സാം​സ്കാ​രി​ക കേ​ര​ള​ത്തി​ന്​ ശൂ​ന്യ​മാ​വു​ക​യാ​ണ്. ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സം​ഘ​ട​ന​യി​ൽ നി​ന്ന് സ്വ​മേ​ധ​യാ വി​ര​മി​ച്ച്​ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ദ്ദേ​ഹം ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ച്ച​പ്പോ​ൾ അ​തൊ​രു പു​തി​യ സാം​സ്കാ​രി​ക പു​ല​രി​ക്ക്​ തു​ട​ക്ക​മാ​യി. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സാം​സ്കാ​രി​ക സ​മൂ​ഹ​വും ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്ര​വു​മാ​യി സൂ​ര്യ സ്റ്റേ​ജ് ആ​ൻ​ഡ് ഫി​ലിം സൊ​സൈ​റ്റി അ​ദ്ദേ​ഹം സ്ഥാ​പി​ച്ചു.

സിം​ഗ​പ്പൂ​ർ, മ​ലേ​ഷ്യ, ല​ണ്ട​ൻ (യു.​കെ), മാ​ഞ്ച​സ്റ്റ​ർ (യു.​കെ), സൂ​റി​ച്ച് (സ്വി​റ്റ്സ​ർ​ല​ൻ​ഡ്), വി​യ​ന്ന (ഓ​സ്ട്രി​യ), റോം (​ഇ​റ്റ​ലി), കോ​ൾ​ൺ (ജ​ർ​മ്മ​നി), ഡ​ബ്ലി​ൻ (അ​യ​ർ​ല​ൻ​ഡ്), ബ​ഹ്‌​റൈ​ൻ, കു​വൈ​റ്റ്, അ​ബൂ​ദ​ബി, ദു​ബൈ, മാ​സ്​​ക​ത്ത്, ദോ​ഹ, സൗ​ദി അ​റേ​ബ്യ എ​ന്നി​വ​യു​ൾ​പ്പെ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള 20 രാ​ജ്യ​ങ്ങ​ളി​ൽ സൂ​ര്യ സൊ​സൈ​റ്റി​ക്ക് ശൃം​ഖ​ല​ക​ളും ഉ​ണ്ടാ​യി. ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തെ ലോ​ക​മെ​മ്പാ​ടും പ്ര​ച​രി​പ്പി​ക്കു​ക​യും ‘സം​സ്കാ​ര​ത്തി​ലൂ​ടെ സം​യോ​ജ​നം’​കൈ​വ​രി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് പ്ര​ധാ​ന ല​ക്ഷ്യ​മാ​യി അ​ദ്ദേ​ഹം സൂ​ര്യ​യെ ക​ണ്ട​ത്. ക​ല​യു​ടെ​യും സം​സ്കാ​ര​ത്തി​ന്റെ​യും വ്യാ​പ​ന​ത്തി​നാ​യു​ള്ള സൂ​ര്യ​യു​ടെ പ്ര​തി​ബ​ദ്ധ ത​യാ​ണ്​ സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി എ​ന്ന അ​തി​കാ​യ​നി​ലൂ​ടെ സ​മൂ​ഹം അ​റി​ഞ്ഞ​തും.

സൂ​ര്യ സം​ഗീ​തോ​ത്സ​വം , സൂ​ര്യ നൃ​ത്തോ​ത്സ​വം, സൂ​ര്യ​നാ​ട​കോ​ത്സ​വം, സൂ​ര്യ ടോ​ക്​​ഷോ, സൂ​ര്യ ഫി​ലിം ഫെ​സ്റ്റി​വെ​ൽ തു​ട​ങ്ങി സൂ​ര്യ സ്റ്റേ​ജ് ആ​ൻ​ഡ് ഫി​ലിം സൊ​സൈ​റ്റി കേ​ര​ള​ത്തി​ൽ 75 ദി​വ​സം നീ​ളു​ന്ന സൂ​ര്യ ഫെ​സ്റ്റി​വ​ൽ ആ​ണ്​ തു​ട​ക്കം. അ​തി​പ്പോ​ൾ 111 ദി​വ​സം സം​ഘ​ടി​പ്പി​ക്കു​ന്ന അ​തി​ബൃ​ഹ്​​ദ്​​ത്താ​യ ക​ലാ- സാം​സ്​​കാ​രി​ക പ​രി​പാ​ടി​യാ​യി മാ​റി. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ ഉ​ത്സ​വ​മാ​ണി​ത്. ന​ല്ല സി​നി​മ ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ക, പ്ര​മു​ഖ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​രു​ടെ പി​ന്നാ​മ്പു​റ കാ​ഴ്ച​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക, സി​നി​മ​ക​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക എ​ന്നി​വ സൂ​ര്യ​യു​ടെ പ്ര​ധാ​ന ഇ​ന​ങ്ങ​ളാ​ണ്. കൂ​ടാ​തെ, ക്ലാ​സി​ക് സം​ഗീ​ത, നൃ​ത്ത സ​മ്മേ​ള​ന​ങ്ങ​ൾ, നാ​ട​ക പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, ചി​ത്ര​ര​ച​ന, ഫോ​ട്ടോ​ഗ്രാ​ഫി, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​നം തു​ട​ങ്ങി​യ​വ​യും എ​ടു​ത്തു​പ​റ​യ​ണം. ബ​ഹു​ജ​ന അ​വ​ബോ​ധ​ത്തെ​ക്കു​റി​ച്ചു​ള്ള നി​ര​വ​ധി സ്റ്റേ​ജ് ഷോ​ക​ളും സൃ​ദ​യ​മ​ന​സു​ക​ളി​ലേ​ക്ക്​ സൂ​ര്യ എ​ത്തി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള നി​ര​വ​ധി പു​തി​യ ക​ലാ​കാ​ര​ന്മാ​രെ സൂ​ര്യ പ​രി​ച​യ​പ്പെ​ടു​ത്തി.

മ​ല​യാ​ള​ത്തി​ൽ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ​ക്ക്​ സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി പ​തി​പ്പി​ച്ച പു​തി​യ​മു​ഖം ക​ലാ​കേ​ര​ള ത്തി​ന്​ വി​സ്മ​മ​യ​മാ​യി മാ​റി​യി​ട്ടു​ണ്ട്. ആ​ദ്യ​ത്തെ മൊ​ബൈ​ൽ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ​യു​ടെ ഉ​പ​ജ്ഞാ​താ​വ് കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മൂ​ന്ന​ര പ​തി​റ്റാ​ണ്ടു​മു​മ്പ്​ അ​ദ്ദേ​ഹം ‘തി​യേ​റ്റ​ർ ഓ​ഫ് ഫ്രീ​ഡം’​എ​ന്ന പേ​രി​ൽ ഒ​രു പു​തി​യ നാ​ട​ക ക​ലാ​രൂ​പ​വും ആ​രം​ഭി​ച്ചു. ഗ​ണേ​ശ ശേ​ഖ​ര​മാ​ണ് സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ ഹോ​ബി. തി​രു​വി​താം​കൂ​ർ മ​ഹാ​രാ​ജാ​വ് സ​മ്മാ​നി​ച്ച മൂ​ന്ന് നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ഗ​ണേ​ശ​ൻ ഉ​ൾ​പ്പെ​ടെ ആ​യി​ര​ത്തോ​ളം വി​ഗ്ര​ഹ​ങ്ങ​ളും ഗ​ണേ​ശ​ന്റെ ചി​ത്ര​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​നു​ണ്ട്.

നി​ര​വ​ധി സാം​സ്കാ​രി​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ചെ​യ​ർ​മാ​നാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കേ​ര​ള സ്റ്റേ​റ്റ് ഫി​ലിം ഡെ​വ​ല​പ്‌​മെ​ന്റ് കോ​ർ​പ്റേ​ഷ​ൻ, 2006-ൽ ​ജോ​ൺ എ​ബ്ര​ഹാം ഫി​ലിം അ​വാ​ർ​ഡ് ജൂ​റി, പി. ​പ​ത്മ​രാ​ജ​ൻ അ​വാ​ർ​ഡ്, ഏ​ഷ്യാ​നെ​റ്റ് ഫി​ലിം അ​വാ​ർ​ഡ് എ​ന്നി​വ​യു​ടെ ജൂ​റി​യു​ടെ ചെ​യ​ർ​മാ​നാ​യി അ​ദ്ദേ​ഹം നി​യ​മി​ത​നാ​യി. ഇ​തി​നു​പു​റ​മെ, ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ജൂ​റി, എ​ൻ.‌​എ​ഫ്‌.​ഡി‌.​സി സ്ക്രി​പ്റ്റ് ക​മ്മി​റ്റി, ദൂ​ര​ദ​ർ​ശ​ൻ ഉ​പ​ദേ​ശ​ക സ​മി​തി, ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്റി​ന്റെ സാം​സ്കാ​രി​ക വ​കു​പ്പി​ന്റെ വി​ദ​ഗ്ദ്ധ സ​മി​തി, കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലും അ​ദ്ദേ​ഹം അം​ഗ​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Soorya Krishnamoorthy Passes Away
Next Story