Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവതിക്കെതിരെ മോശം പരാമർശം: സൂരജ് പാലാക്കാരൻ മുൻകൂർ ജാമ്യം തേടി

text_fields
bookmark_border
യുവതിക്കെതിരെ മോശം പരാമർശം: സൂരജ് പാലാക്കാരൻ മുൻകൂർ ജാമ്യം തേടി
cancel
Listen to this Article

കൊച്ചി: യുവതിക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയെന്ന കേസിൽ യുട്യൂബർ മുൻകൂർ ജാമ്യം തേടി ഹൈകോടതിയിൽ. ക്രൈം എഡിറ്റർ ടി.പി. നന്ദകുമാറിനെതിരെ പരാതിനൽകിയ യുവതിക്കെതിരെ അപകീർത്തി പരാമർശങ്ങൾ നടത്തിയെന്ന കേസിലാണ്​ പാലാ സ്വദേശി സൂരജ് വി.സുകുമാർ എന്ന സൂരജ് പാലാക്കാരൻ ഹരജി നൽകിയത്​.

ഹരജി പരിഗണിച്ച ജസ്റ്റിസ്​ ബെച്ചു കുര്യൻ തോമസ്​ കേസിൽ പരാതിക്കാരിയെ സ്വമേധയാ കക്ഷിചേർത്തു. ഹരജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.

ക്രൈ ഓൺലൈൻ മാനേജിങ് ഡയറക്ടർ ടി.പി. നന്ദകുമാറിനെതിരെ പരാതി നൽകിയ അടിമാലി സ്വദേശിനിയുടെ പരാതിയിലാണ് സൂരജിനെതിരെയും കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇയാളെ അന്വേഷിച്ച് പൊലീസ് വീട്ടിലെത്തിയിരുന്നെങ്കിലും സ്ഥലത്തില്ലായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sooraj Palakkaran sought anticipatory bail
Next Story