സൂപ്പിക്കടയിലെ ‘മഖ്ബറ’: കരാറുകാരൻ പിന്മാറി
text_fieldsപേരാമ്പ്ര: പന്തിരിക്കര സൂപ്പിക്കടയിലെ മഖ്ബറ (ശവകുടീരം) നിർമിക്കുന്നത് വിവാദമായതിനെ തുടർന്ന് കരാറുകാരൻ പിന്മാറി. ഇതുമായി ബന്ധപ്പെട്ട് പ്രദേശത്ത് അഭിപ്രായ വ്യത്യാസമുണ്ടാകുകയും ആളുകൾ രണ്ട് ചേരിയാകുകയും ചെയ്ത സാഹചര്യത്തിലാണ് പിന്മാറുന്നതെന്ന് കരാറുകാരൻ ജാഫർ കൂനിയോട് സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു.
ആത്മീയ വ്യാപാര നീക്കം സംബന്ധിച്ച് തിങ്കളാഴ്ച മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പ്പിക്കടയിൽ നിപ വൈറസ് ബാധ ഉൾപ്പെടെയുള്ള ദുരന്തങ്ങളെ മറയാക്കിയാണ് ആത്മീയ വ്യാപാരത്തിന് ശ്രമം തുടങ്ങിയത്.
കപ്പള്ളിയിൽ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് മഖ്ബറയുടെ നിർമാണം തുടങ്ങിയത്. വർഷങ്ങൾക്ക് മുമ്പ് ഇവിടെ ഒരു സൂഫിവര്യെൻറ മഖ്ബറ സംരക്ഷിച്ചിരുന്നെന്നും എന്നാൽ പിന്നീട് ഇതിന് നാശം സംഭവിച്ചെന്നും ഇത് പ്രദേശത്തെ ദുരന്തഭൂമിയാക്കിയെന്നുമാണ് പ്രചാരണം. ദുരന്തത്തിെൻറ മറവിൽ ആളുകളെ ചൂഷണം ചെയ്യാനും സാമ്പത്തിക ലാഭമുണ്ടാക്കാനുമുള്ള ചിലരുടെ ശ്രമങ്ങൾക്കെതിരെ വലിയൊരു വിഭാഗം നാട്ടുകാർ രംഗത്തുവന്നിട്ടുണ്ട്. കുയ്യണ്ടം മഹല്ല് ഖത്തീബും ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
