കാപ്പി കർഷകരുടെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് സോണിയയും പ്രിയങ്കയും
text_fieldsസോണിയയും പ്രിയങ്കയും ചുണ്ടേലിലെ റീജനൽ കോഫി റിസർച്ച് സ്റ്റേഷൻ സന്ദർശിച്ചപ്പോൾ
കൽപറ്റ: വയനാട്ടിലെ കാപ്പി കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങൾ നേരിൽ കണ്ടറിഞ്ഞ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ചുണ്ടേലിലെ റീജനൽ കോഫി റിസർച്ച് സ്റ്റേഷൻ സന്ദർശിച്ചതിന് ശേഷമാണ് കാപ്പി കർഷകരുമായി ഇരുവരും ആശയവിനിമയം നടത്തിയത്.
സെന്റർ ജോ. ഡയറക്ടർ ഡോ. എം. കരുതാമണി, ഡെപ്യൂട്ടി ഡയറക്ടർമാരായ ഡോ. രുദ്രഗൗഡ, ബസവരാജ് ചുളക്കി എന്നിവർ ചേർന്ന് ഇരുവരെയും സ്വീകരിച്ചു. റിസർച്ച് സ്റ്റേഷനിലെ ലാബും മറ്റ് പ്രവർത്തനങ്ങളും ഇരുവരും വിലയിരുത്തി. തുടർന്ന് കൽപറ്റ പുത്തൂർവയലിലെ സ്വാമിനാഥൻ ഫൗണ്ടേഷൻ സന്ദർശിച്ചു.
രാഹുലിനൊപ്പം രണ്ടു ദിവസത്തെ സന്ദർശനത്തിന് വയനാട്ടിൽ എത്തിയ സോണിയ ഗാന്ധി വെള്ളിയാഴ്ച രാവിലെ കണ്ണൂരിൽനിന്ന് ഹെലികോപ്ടറിലാണ് പടിഞ്ഞാറത്തറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

