പിതാവിനെ തലക്കടിച്ചു കൊന്നു; മകൻ അറസ്റ്റിൽ
text_fieldsകൂത്തുപറമ്പ്: വേങ്ങാട് മെട്ടയിൽ മധ്യവയസ്കൻ ദുരൂഹസാഹചര്യത്തിൽ മരിച്ചസംഭവത്തിൽ മകൻ അറസ്റ്റിൽ. ചാമപ്പറമ്പിൽ വളയങ്ങാടൻ ചന്ദ്രൻ കൊല്ലപ്പെട്ട സംഭവത്തിലാണ് മകൻ നിഖിലിനെ (30) കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് കസ്റ്റഡിയിലായിരുന്ന നിഖിൽ കുറ്റസമ്മതം നടത്തിയതിനെ തുടർന്നാണ് വ്യാഴാഴ്ച രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്ന െപാലീസ് പുതിയ തെളിവുകളുള്ള സാഹചര്യത്തിൽ 301 വകുപ്പുകൂടി ഉൾപ്പെടുത്തി കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി ഒമ്പേതാടെയായിരുന്നു സംഭവം. ചന്ദ്രനും മകൻ നിഖിലുമാണ് സംഭവം നടക്കുേമ്പാൾ വീട്ടിൽ ഉണ്ടായിരുന്നത്. മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നെന്നാണ് നിഖിൽ െപാലീസിനോട് വെളിപ്പെടുത്തിയത്. ഹയർ സെക്കൻഡറി സ്കൂൾ റോഡിലെ ഒറ്റമുറി വീട്ടിൽെവച്ചുണ്ടായ വഴക്കിനിടെ നിഖിൽ അച്ഛനെ വടിക്കഷണം കൊണ്ട് മർദിക്കുകയായിരുന്നുവെന്ന് െപാലീസ് പറഞ്ഞു.
വടി വ്യാഴാഴ്ച െപാലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവം കഴിഞ്ഞ് ഏറെ സമയത്തിനുശേഷം രണ്ടുപേരുടെ സഹായത്തോടെ ഓട്ടോയിൽ ചന്ദ്രെൻറ മൃതദേഹം അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജ് ശുപത്രിയിൽ എത്തിക്കുകയായിരുന്നു. മെഡിക്കൽ കോളജ് അധികൃതർ നൽകിയ വിവരത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രിതന്നെ നിഖിലിനെ കൂത്തുപറമ്പ് െപാലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ശിവപുരത്തുള്ള ഭാര്യവീട്ടിലായിരുന്നു ചന്ദ്രൻ താമസിച്ചുവന്നിരുന്നത്. വല്ലപ്പോഴുമേ വേങ്ങാട്ടുള്ള വീട്ടിൽ എത്തിയിരുന്നുള്ളൂ. നിഖിലിന് രണ്ടു മാസം പ്രായമുള്ളപ്പോൾ അമ്മ മരിച്ചിരുന്നു. പിന്നീട് അമ്മൂമ്മയുടെ പരിചരണത്തിലാണ് വളർന്നത്. അമ്മയെപ്പറ്റി അച്ഛനിൽനിന്നുണ്ടായ മോശം പരാമർശമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നിഖിൽ െപാലീസിനോട് വെളിപ്പെടുത്തി. പ്രതിയെ വെള്ളിയാഴ്ച കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
