Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമകന്‍...

മകന്‍ സ്ക്രൂഡ്രൈവർകൊണ്ട് നെഞ്ചിൽ കുത്തി; പിതാവ് മരിച്ചു

text_fields
bookmark_border
മകന്‍ സ്ക്രൂഡ്രൈവർകൊണ്ട് നെഞ്ചിൽ കുത്തി; പിതാവ് മരിച്ചു
cancel
Listen to this Article

ചെ​ങ്ങ​ന്നൂ​ർ: എ​ണ്ണ​യ്ക്കാ​ട് പെ​രി​ങ്ങി​ലി​പ്പു​റം അ​രി​യ​ന്നൂ​ർ കോ​ള​നി​യി​ൽ മ​ദ്യ​പി​ച്ചെ​ത്തി​യ മ​ക​നു​മാ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ കു​ത്തേ​റ്റ് പി​താ​വ് മ​രി​ച്ചു. ബു​ധ​നൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ ശ്യാ​മ​ളാ​ല​യ​ത്തി​ൽ ത​ങ്ക​രാ​ജാ​ണ് (65) കൊ​ല്ല​പ്പെ​ട്ട​ത്. മ​ക​ൻ സ​ജീ​വി​നെ (36) മാ​ന്നാ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​തി​നാ​ണ് സം​ഭ​വം.

മ​ദ്യ​പി​ച്ചെ​ത്തു​ന്ന സ​ജീ​വ് പി​താ​വു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക പ​തി​വാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച​യും വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് ത​ങ്ക​രാ​ജി​നെ മ​ർ​ദി​ക്കു​ക​യും കൈ​യി​ലു​ണ്ടാ​യി​രു​ന്ന സ്ക്രൂ​ഡ്രൈ​വ​ർ ഉ​പ​യോ​ഗി​ച്ച് നെ​ഞ്ചി​ൽ കു​ത്തു​ക​യു​മാ​യി​രു​ന്നു. സ്ഥി​ര​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കാ​റു​ള്ള​തി​നാ​ൽ സം​ഭ​വം അ​യ​ൽ​വാ​സി​ക​ൾ ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല. ഒ​മ്പ​ത​ര​യോ​ടെ അ​യ​ൽ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​മ്പോ​ൾ ത​ങ്ക​രാ​ജ് കു​ത്തേ​റ്റ് ര​ക്തം വാ​ർ​ന്ന് കി​ട​ക്കു​ക​യാ​യി​രു​ന്നു.

പ​ഞ്ചാ​യ​ത്ത്​ അം​ഗം സു​രേ​ഷ് വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് മാ​ന്നാ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ത​ങ്ക​രാ​ജി​നെ പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. സൈ​ക്കി​ൾ റി​പ്പ​യ​റി​ങ് തൊ​ഴി​ലാ​ളി​യാ​ണ്. സ​ജീ​വി​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​വി​വാ​ഹി​ത​നാ​യ ഇ​യാ​ൾ വീ​ട്ടി​ൽ മൊ​ബൈ​ൽ ഫോ​ൺ റി​പ്പ​യ​റി​ങ്, ഇ​ല​ക്​​ട്രി​ക്ക​ൽ ജോ​ലി​ക​ൾ ചെ​യ്തു വ​രു​ന്ന​യാ​ളാ​ണ്.

ഹൃ​ദ​യ​ത്തി​നേ​റ്റ കു​ത്താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം നാ​ല​ര​യോ​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. ഭാ​ര്യ: ശ്യാ​മ​ള. മ​ക​ൾ: സ​രി​ത. മ​രു​മ​ക​ൻ: ശെ​ൽ​വ​രാ​ജ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsMurder Cases
News Summary - Son stabbed father in chest and dies
Next Story