കണ്ണീരിന് ഫലം; മകനെ കൺനിറയെകണ്ട് ജാനകിയമ്മ
text_fieldsതിരുവനന്തപുരം: ജാനകിയമ്മയുടെ കണ്ണീരിനും കാത്തിരിപ്പിനും ഫലമുണ്ടായി. 10 വര്‍ഷംമുമ്പ് ജോലിതേടി വീടുവിട്ട മകന് ഷാജികുമാറിനെ തിരികെ കിട്ടി. മകനെത്തേടി തിരുവനന്തപുരത്ത് അലഞ്ഞുതിരിഞ്ഞ കൊയിലാണ്ടി സ്വദേശിനിയുടെ വാര്‍ത്ത മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് കൂടിച്ചേരലിന് വഴിയൊരുങ്ങിയത്.
10 വര്‍ഷങ്ങള്‍ക്കിപ്പുറം ജാനകിയമ്മ മകനെ കണ്‍നിറയെ കണ്ടു. ഷാജികുമാര്‍ അമ്മയെ നെഞ്ചോടുചേര്‍ത്തുപിടിച്ചു. കണ്ടുനിന്നവരുടെ കണ്ണും മനസ്സും നിറഞ്ഞു. തലസ്ഥാനത്തെ ബേക്കറി വര്‍ക്കേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ മാധ്യമവാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തതോടെയാണ് തിരുവല്ലത്ത് ബേക്കറിയില്‍ ജോലിചെയ്യുന്ന ഷാജികുമാര്‍ അമ്മയെത്തേടിയെത്തിയത്.
മന്ത്രി കെ.കെ. ശൈലജയും കൂടിച്ചേരലിന് വഴിയൊരുക്കിയ സാമൂഹികസുരക്ഷാമിഷന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലും സന്തോഷമുഹൂ ര്ത്തത്തിന് സാക്ഷികളായി.മാധ്യമവാര്‍ത്തകള്‍ കണ്ട് ഉടനടി ഇടപെട്ട മുഖ്യമന്ത്രിയുടെ ഒാഫിസിലെത്തിയും ഇരുവരും നന്ദി പറഞ്ഞു. 10 വര്‍ഷം കൊടുക്കാന്‍ കഴിയാതിരുന്ന സ്നേഹവും കരുതലും ഇരട്ടിയായി നൽകുമെന്ന് ഉറപ്പുപറഞ്ഞാണ് ഷാജികുമാര്‍ അമ്മയെക്കൂട്ടി മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
