Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാറിൽ ഉപേക്ഷിച്ച...

കാറിൽ ഉപേക്ഷിച്ച സ്​ത്രീയെ മകൻ ഏറ്റെടുത്തു

text_fields
bookmark_border
lailamani
cancel

അ​ടി​മാ​ലി: ദേ​ശീ​യ​പാ​ത​ക്ക​രി​കി​ൽ കാ​റി​ൽ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സ്​​ത്രീ​യെ മ​ക​നെ​ത ്തി ഏ​റ്റെ​ടു​ത്തു. ക​ട്ട​പ്പ​ന​യി​ൽ താ​മ​സി​ക്കു​ന്ന മ​ക​ൻ മ​ൻ​ജി​ത്താ​ണ് അ​മ്മ ലൈ​ലാ​മ​ണി​യെ (53) കൂ​ട്ടി​ക ്കൊ​ണ്ടു​പോ​യ​ത്. വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​ണ് രോ​ഗി​യാ​യ മാ​ന​ന്ത​വാ​ടി കാ​മ്പാ​ട്ടി വെ​ൺ​മ​ണ ി വ​ലി​യ​വേ​ലി​ക്ക​ക​ത്ത് ലൈ​ലാ​മ​ണി​യെ അ​ടി​മാ​ലി ക​ല്ലാ​ർ​കു​ട്ടി റോ​ഡി​ൽ കാ​റി​നു​ള്ളി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന മാ​ത്യു​വാ​ണ് ഇ​വ​രെ അ​ടി​മാ​ലി​യി​ൽ ഉ​പേ​ക്ഷി​ച്ച​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ടി​മാ​ലി പൊ​ലീ​സ്​ പ​റ​യു​ന്ന​ത്: തി​രു​വ​ന​ന്ത​പു​രം ക​ല്ല​ട സ്വ​ദേ​ശി​നി​യാ​ണ് ലൈ​ലാ​മ​ണി. 22 വ​ർ​ഷം മു​മ്പ്​ ഇ​വ​രു​ടെ ഭ​ർ​ത്താ​വ് മ​രി​ച്ചു. ര​ണ്ട്​ മ​ക്ക​ളു​ള്ള ഇ​വ​ർ മ​ക്ക​ളു​ടെ എ​തി​ർ​പ്പ്​ അ​വ​ഗ​ണി​ച്ച്​ 12 വ​ർ​ഷം മു​മ്പാ​ണ്​​ മാ​ത്യു​വി​നോ​ടൊ​പ്പം ജീ​വി​തം തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് വ​യ​നാ​ട്ടി​ലെ​ത്തി സ്ഥ​ലം വാ​ങ്ങി താ​മ​സ​മാ​രം​ഭി​ച്ചു. വാ​ഹ​ന​ത്തി​ൽ തേ​യി​ല വി​റ്റും മ​റ്റും ജീ​വി​ക്കു​ന്ന​തി​നി​ടെ ലൈ​ലാ​മ​ണി രോ​ഗി​യാ​യി. നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും രോ​ഗം ഭേ​ദ​മാ​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം ക​ട്ട​പ്പ​ന​യി​ലെ മ​ക​​െൻറ അ​ടു​ക്ക​ൽ​പോ​കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് വ​യ​നാ​ട്ടി​ൽ​നി​ന്ന്​ മാ​ത്യു സ്വ​ന്തം കാ​റി​ൽ പു​റ​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച അ​ടി​മാ​ലി​യി​ലെ​ത്തി​യ മാ​ത്യു മൂ​ത്ര​മൊ​ഴി​ക്കാ​ൻ പോ​വു​ക​യാ​ണെ​ന്നു​പ​റ​ഞ്ഞ് ലൈ​ലാ​മ​ണി​യെ കാ​റി​ൽ ഉ​പേ​ക്ഷി​ച്ച് മു​ങ്ങു​ക​യാ​യി​രു​ന്നു.

ടൗ​ണി​ലെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളാ​ണ് കാ​റി​ൽ അ​വ​ശ​നി​ല​യി​ൽ ലൈ​ലാ​മ​ണി​യെ ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് അ​ടി​മാ​ലി പൊ​ലീ​സി​​െൻറ സ​ഹാ​യ​ത്തോ​ടെ താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വാ​ർ​ത്ത വ​ന്ന​തോ​ടെ മ​ക​ൾ ക​ട്ട​പ്പ​ന​യി​ലു​ള്ള സ​ഹോ​ദ​ര​നെ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​യാ​ൾ അ​ടി​മാ​ലി​യി​ലെ​ത്തി ലൈ​ലാ​മ​ണി​യെ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​ക്ക​ളു​മാ​യി ഇ​വ​ർ വ​ള​രെ​ക്കാ​ല​മാ​യി അ​ക​ന്നു ജീ​വി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsLailamuniSon Manjit
News Summary - Son Manjit Meet Lailamuni in Hospital -Kerala News
Next Story