മാനസിക രോഗിയായ മകെൻറ വെട്ടേറ്റ് മാതാവ് മരിച്ചു
text_fieldsപെരിന്തല്‍മണ്ണ: മാനസിക രോഗിയായ മകെൻറ വെേട്ടറ്റ് ഉമ്മ കൊല്ലപ്പെട്ടു. ആനമങ്ങാട് മണലായ സെൻററിൽ പൂക്കാട്ടുതൊടി ഹംസയുടെ ഭാര്യ നഫീസയാണ് (55) മരിച്ചത്. ഇളയ മകന്‍ നൗഷാദിനെ (35) പെരിന്തൽമണ്ണ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെ 9.45ഓടെ മണലായയില്‍ ഇവരുടെ വീട്ടിലാണ് നാടിനെ നടുക്കിയ സംഭവം.
ശനിയാഴ്ച രാവിലെ വീടിന് സമീപം കുഴിയെടുക്കുന്നതിനെ ചൊല്ലി ഉമ്മയും മകനും തമ്മിലുണ്ടായ സംസാരത്തിനിടെ പ്രകോപിതനായ നൗഷാദ് കത്തിയുമായെത്തി വെട്ടുകയായിരുന്നുവെന്ന് പറയുന്നു. കഴുത്തിൽ ആഴത്തിൽ വെട്ടേറ്റ നഫീസയെ നാട്ടുകാര്‍ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാനസിക രോഗത്തിന് ചികിത്സയിലുള്ള നൗഷാദിന് കുറച്ചുകാലമായി പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഭാര്യ നേരത്തെ വിവാഹബന്ധം ഉപേക്ഷിച്ചിരുന്നു. നൗഷാദ് ആനമങ്ങാട്ടെ ഓട്ടോ ഡ്രൈവറാണ്. സംഭവത്തിന് ശേഷം വീടിന് പുറത്തിറങ്ങിയ നൗഷാദിനെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പെരിന്തല്‍മണ്ണ എസ്.െഎ ടി.എസ്. ബിനുവിെൻറ നേതൃത്വത്തില്‍ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോർട്ടം നടത്തി. മറ്റു മക്കള്‍: തല്‍ഹത്ത് (സൗദി), മുഹമ്മദ് നിഷാദ് (മലേഷ്യ), ഷമീറ. മരുമക്കൾ: സൈതലവി, നാജിയ. ഖബറടക്കം ഞായറാഴ്ച രാവിലെ ഏഴിന് മണലായ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.