Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മദ്യലഹരിയില്‍ മകൻ പിതാവിനെ വെട്ടിക്കൊന്നു
text_fieldsbookmark_border
പാലക്കാട്: മദ്യലഹരിയില്‍ മകൻ പിതാവിനെ മഴു ഉപയോഗിച്ച് വെട്ടിക്കൊന്നു. ചെർപ്പുളശേരി ചളവറയിലുണ്ടായ സംഭവത്തിൽ ചളവറ ചിറയിൽ കോളനിയിൽ കറുപ്പൻ (73) ആണ് മരിച്ചത്.
സംഭവത്തിനുശേഷം മകൻ സുഭാഷ് ഒളിവിൽ പോയെന്ന് പൊലീസ് അറിയിച്ചു. ഇന്നെല രാത്രി 9.30ന് മദ്യപിച്ചെത്തിയ സുഭാഷ് പിതാവുമായി തർക്കത്തിലായി. തുടർന്ന് സുഭാഷ് മഴു ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കറുപ്പന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഒളിവിൽ പോയ സുഭാഷിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
Next Story

