Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലക്കാട്​ അച്ഛനെ മകൻ തലക്കടിച്ച്​ കൊന്നു

text_fields
bookmark_border
Crime Scene
cancel

പാലക്കാട്​: അച്ഛനെ മകൻ തലക്കടിച്ച്​ കൊലപ്പെടുത്തി. പാലക്കാട്​ നെല്ലായയിലാണ്​ സംഭവം. പള്ളിപ്പടി സ്വദേശി കാരാക്കോട്ടിൽ മുഹമ്മദ്​ ഹാജി (ബാപ്പുട്ടി ഹാജി) ആണ്​​ കൊല്ലപ്പെട്ടത്. 68 വയസായിരുന്നു.

വാക്കേറ്റത്തെ തുടർന്ന്​ ഇരുമ്പ്​ദണ്ഡ്​ ഉപയോഗിച്ച്​ മുഹമ്മദ്​ ഹാജിയുടെ തലക്കടിക്കുകയായിരുന്നു. ഉടൻതന്നെ മുഹമ്മദ്​ ഹാജിയെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

25 കാരനായ ഇളയമകൻ മുഹമ്മദ്​ അഫ്​സലിനായി പൊലീസ്​ തിരച്ചിൽ ആരംഭിച്ചു. അഫ്​സൽ ഗൾഫിൽനിന്ന്​ അടുത്തിടെയാണ്​ എത്തിയത്​. കുടുംബ വഴക്കാണ്​ കാരണമെന്നാണ്​ പ്രാഥമിക നിഗമനം. പൊലീസ്​ സ്​ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story