അമ്മയുടെ മരണത്തിൽ മകൻ പൊലീസ് കസ്റ്റഡിയിൽ
text_fieldsനെയ്യാറ്റിൻകര: പൂവാർ പാമ്പുംകാലയിൽ അമ്മയുടെ മരണത്തിൽ മകൻ പോലീസ് കസ്റ്റഡിയിൽ. വിപിൻ ദാസിന്‍റെ അമ്മ ഓമന (70)ന്‍റെ മരണത്തേ തുടർന്നാണ് വിപിൻ ദാസ് (37) കസ്റ്റഡിയിൽ ആയത്. കഴിഞ്ഞ 1നായിരുന്നു കേസിന് ആസ്പദമായ സംഭവം.
സംഭവത്തെ കുറിച്ച് അറിയുന്നത് ഇങ്ങനെ: ടീച്ചറായ ഓമനയും ഇളയ മകൻ വിപിൻ ദാസും മാത്രമാണ് വീട്ടിൽ താമസം. സ്ഥിരം മദ്യപാനിയായ ഇയാൾ അമ്മയെ മർദിക്കാറുണ്ടെന്നും അയൽവാസികൾ പറയുന്നു. വിപിൻദാസ് കഴിഞ്ഞ 1നു ശവപ്പെട്ടി വാങ്ങി വീട്ടിലേക്കു വരുന്നത് കണ്ട നാട്ടുകാർ സംശയം തോന്നി പൊലീസിനെ വിവരം അറിയിച്ചപ്പോഴാണ് ഓമനയുടെ മരണവിവരം പുറത്തറിയുന്നത്. തുടർന്ന് പോലീസ് ഇടപെട്ട്മൃതദേഹം മെഡിക്കൽകോളേജിലേക്കു മറ്റുകയായിരുന്നു. പോസ്റ്റ്‌മാർട്ടം റിപ്പോർട്ടിൽ ഓമനക്കു മർദനം ഏറ്റതായി കണ്ടതിനെ തുടർന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. സംഭവത്തെ കുറിച്ച് പൊലീസ് കൂടുതൽ അന്വേഷിച്ചു വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

