കുട്ടികളുെട മുന്നിലിട്ട് ആയയെ കൊന്നത് മകൻ; ഭർത്താവും അറസ്റ്റിൽ
text_fieldsചെറുതോണി (ഇടുക്കി): മൂന്നാർ ഗുണ്ടുമല എസ്റ്റേറ്റിൽ ഒരു വർഷം മുമ്പ് ആയയെ കൊലപ്പെടുത്തിയത് മകനെന്ന് തെളിഞ്ഞു. സ്കൂൾ പ്രായമാകാത്ത കുട്ടികളെ പരിചരിക്കുന്ന സ്ഥാപനത്തിൽ (ക്രഷ്) കുരുന്നുകൾക്ക് മുന്നിൽ ആയ, രാജഗുരുവിനെ (42) 2017 ഫെബ്രുവരി 14 ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഇളയമകൻ രാജ്കുമാറും(18) മൂന്നാറിൽ ടൂറിസ്റ്റ് ഗൈഡായ പിതാവ് മണികുമാറും (49) അറസ്റ്റിലായി. കഞ്ചാവ് ലഹരിക്കടിമയായ മകൻ രാജ്കുമാർ വാക്കത്തികൊണ്ട് ഇവരെ പലതവണ വെട്ടിക്കൊലപ്പെടുത്തുകയായിരുെന്നന്ന് ജില്ല പൊലീസ് മേധാവി വേണുഗോപാൽ പറഞ്ഞു.
രാജഗുരുവിെൻറ ശരീരത്തിൽ 9 വെട്ടുകളുണ്ടായിരുന്നു. ദുർനടപ്പുകാരനായ മകന് ധൂർത്തടിക്കാൻ പണം നൽകാത്തതാണ് കൊലക്ക് േപ്രരിപ്പിച്ചത്. ബൈക്ക് വേണം, മാലവേണം, പണം വേണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അമ്മയെ മകൻ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. പണം കൊടുക്കാതെവന്നതോടെ ഇവന് വൈരാഗ്യം വർധിച്ചു. അതിനിടെ, ബൈക്ക് വാങ്ങാൻ പണം കിട്ടിെയ തീരൂവെന്ന് ഫോൺ ചെയ്ത രാജ്കുമാർ ഇതേച്ചൊല്ലി സംഭവദിവസം രാവിലെ അമ്മയുമായി ഉടക്കി. വാങ്ങാൻ കഴിയില്ലെന്ന അമ്മയുടെ വാക്കുകളിൽ രോഷംപൂണ്ട രാജ്കുമാർ, കൂട്ടുകാരുടെ അടുത്തുനിന്ന് നേരെ ക്രഷിലെത്തി അമ്മയുമായി നേരിട്ട് ഉടക്കിയതിനൊടുവിലാണ് വെട്ടിക്കൊലപ്പെടുത്തിയത്.
അന്നുതന്നെ സംഭവം രാജ്കുമാർ പിതാവിനോട് പറഞ്ഞു. ഇയാൾ തെളിവുനശിപ്പിക്കാൻ കൂട്ടുനിൽക്കുകയും മകനെ സംരക്ഷിക്കുകയുമായിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ചതിനെ ത്തുടർന്നാണ് പൊലീസ് പിതാവിനെ പ്രതിചേർത്ത് അറസ്റ്റ് െചയ്തത്. മകനെ രക്ഷിക്കാൻ അയൽവാസിയായ മറ്റൊരാളുടെ തലയിൽ കുറ്റം ചുമത്തി ശ്രദ്ധതിരിച്ചുവിടാനും അന്വേഷണവേളയിൽ ഇയാൾ ശ്രമിച്ചു. രാജഗുരുവിെൻറ കഴുത്തിൽനിന്ന് കൈക്കലാക്കിയ സ്വർണമാല അയൽവാസിയുടെ വീട്ടുമുറ്റത്ത് കൊണ്ടിടുകയായിരുന്നു. നാലുവയസ്സിൽ താഴെയുളള ആറ് കുട്ടികളുടെ മുന്നിൽ െവച്ചായിരുന്നു പൈശാചിക കൊലപാതകം. തുടക്കത്തിൽ രാജഗുരുവിെൻറ ഭർത്താവിനെയും മകനെയും പൊലീസിന് സംശയമുണ്ടായിരുന്നില്ല.
എന്നാൽ, ഇവർ കേസിൽ വലിയ താൽപര്യം കാണിക്കാതിരുന്നത് സംശയത്തിനിടയാക്കുകയും തുടർന്ന് അന്വേഷണം ഇവരിൽ കേന്ദ്രീകരിക്കുകയുമായിരുന്നു. പ്രത്യേകസംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം. 1400ലധികം പേരെ ചോദ്യംചെയ്തു. മൂന്നാർ ഡിവൈ.എസ്.പി എസ്. അഭിലാഷ്, സി.ഐ സാം, എസ്.ഐ ജോബി തോമസ്, എ.എസ്.ഐ സജിമോൻ, സീനിയർ സിവിൽ െപാലീസ് ഓഫിസർ മുഹമ്മദ്, സി.പി.ഒമാരായ സലിൻ, വേണുഗോപാൽ, സന്തോഷ്, അലക്സ്, ബേസിൽ ഐസക് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

മകെൻറ വഴിതെറ്റിയ ജീവിതം അമ്മയുടെ ജീവനെടുത്തു
അമ്മയെ കൊലപ്പെടുത്താൻ പതിനെട്ടുകാരനെ േപ്രരിപ്പിച്ചത് വഴിവിട്ട ജീവിതം. മൂന്നാർ ഗുണ്ടുമലയിൽ ശിശു സേങ്കതത്തിലെ ആയ രാജഗുരുവിനെ ദാരുണമായി കൊലപ്പെടുത്താൻ പ്രേരിപ്പിച്ചത് മകെൻറ വഴിതെറ്റിയ ജീവിതം. കൗമാരനാളിൽ തന്നെ പതിവ് ലഹരി ഉപയോഗക്കാരനായി മാറിയിരുന്നു മകൻ രാജ്കുമാറെന്ന് പൊലീസ് പറഞ്ഞു. സംഭവദിവസം രാവിലെ അമ്മയോട് ബൈക്ക് വാങ്ങിനൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ൈഡ്രവറായ മൂത്തമകന് അമ്മ കാറും രണ്ടുപവെൻറ മാല വാങ്ങിക്കൊടുത്തതും ഇവന് ഇഷ്ടപ്പെട്ടിരുന്നില്ല. കൂട്ടുകാരുമായി കഞ്ചാവടിച്ചുനടന്ന മകെൻറ പോക്ക് രാജഗുരു എതിർത്തിരുന്നു. പ്ലസ്ടുവിന് രണ്ടുതവണ സ്കൂളിൽ ചേർത്തെങ്കിലും ലഹരിക്കടിപ്പെട്ടതിനാൽ സ്കൂൾ അധികൃതർ പറഞ്ഞുവിട്ടു.
കൊല്ലപ്പെട്ട ദിവസം രാവിലെ കൂട്ടുകാരുമായി കഞ്ചാവ് വലിച്ചുകൊണ്ടിരിക്കെ അമ്മയുമായി ഫോണിലൂടെ ചീത്തവിളിക്കുന്നത് കൂട്ടുകാർ കേട്ടു. ബൈക്ക് വാങ്ങിക്കൊടുക്കാത്തതിനായിരുന്നു അമ്മയോട് അമർഷം. അമ്മയെ കണ്ടിട്ടുവരാമെന്ന് കൂട്ടുകാരോട് പറഞ്ഞ് രാജ്കുമാർ പോയി. വൈകാതെ രാജഗുരുവിെൻറ മരണവാർത്തയാണ് കൂട്ടുകാർ കേട്ടത്. നാലുവയസ്സിൽ താഴെയുള്ള പിഞ്ചുകുട്ടികളുടെ മുന്നിലിട്ടായിരുന്നു അമ്മയെ തലങ്ങും വിലങ്ങും വെട്ടിയത്. പിന്നീട് ഇവൻ തൊട്ടടുത്ത സ്വന്തം വീട്ടിലേക്ക് പോയി. ഉച്ചക്ക് കുഞ്ഞുങ്ങളെ എടുക്കാൻ വന്ന ഝാർഖണ്ഡ് സ്വദേശികളായ അമ്മമാരാണ് ആയ വെട്ടേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. ഇവർ ഒാടി വീട്ടിലെത്തി രാജ്കുമാറിനോട് വിവരം പറഞ്ഞു.
എന്നാൽ, സംഭവസ്ഥലത്തേക്ക് വരാനോ ആശുപത്രിയിൽ കൊണ്ടുപോകാനോ താൽപര്യം കാണിച്ചില്ല. പിന്നീട് നാട്ടുകാർ മുൻകൈയെടുത്താണ് ആശുപത്രിയിൽ എത്തിച്ചത്. തുടക്കം മുതൽ പ്രതി പരസ്പര വിരുദ്ധമായ മൊഴികളാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയത്. ഇത് കൂടുതൽ സംശയത്തിനിടയാക്കി. അംഗൻവാടിയിൽ സംഭവസമയത്തുണ്ടായിരുന്ന നാലുവയസ്സുള്ള രണ്ടു കുട്ടികൾ രാജ്കുമാറിനെ കണ്ടപ്പോൾ ഭീതരായി കരഞ്ഞതും ഓടിയൊളിച്ചതും വഴിത്തിരിവായി. എന്നാൽ, സംശയത്തിനപ്പുറം തെളിവുകൾ ശേഖരിക്കാനാകാതെവന്നത് പൊലീസിനെ കുഴച്ചു. അവസാനം പലവഴിക്കുള്ള സംശങ്ങൾ നിരത്തി നിരന്ത ചോദ്യംചെയ്യലിനൊടുവിൽ രാജ്കുമാർ കുറ്റം സമ്മതിക്കുകയായിരുന്നു.
രാജഗുരുവിനും ഭർത്താവ് മണികുമാറിനും രണ്ടു മക്കളാണ്. മൂത്ത മകനോടായിരുന്നു അമ്മ അടുത്തിടപെട്ടിരുന്നത്. വഴിവിട്ട് സഞ്ചരിക്കുന്ന ഇളയമകൻ രാജ്കുമാറുമായി നിരന്തരം വഴക്കായിരുെന്നന്ന് നാട്ടുകാർ പറഞ്ഞു. വീട്ടിലെ സാമ്പത്തിക കാര്യങ്ങളെല്ലാം കൈകാര്യം ചെയ്തിരുന്നത് രാജഗുരുവായിരുന്നു. ഇതിനുപുറമെ നാട്ടുകാർക്ക് പണം പലിശക്കുകൊടുക്കുന്ന ഏർപ്പാടും രാജഗുരുവിനുണ്ടായിരുന്നു.
ഒരുഗ്രാമം മുഴുവൻ അരിച്ചുപെറുക്കി 1400ലധികം പേരെ ചോദ്യംചെയ്തിരുന്നെങ്കിലും തുമ്പുകിട്ടിയില്ല. മൂന്നാറിൽനിന്ന് 25 കിലോമീറ്റർ അകലെയാണ് ഗുണ്ടുമല എസ്റ്റേറ്റ്. മൂന്നാർ ഡിവൈ.എസ്.പിയുടെ കീഴിലുള്ള അന്വേഷണസംഘത്തിന് പുറമെ വാഹനമോഷണം, കള്ളനോട്ട് തുടങ്ങിയവ തെളിയിക്കുന്നതിൽ പ്രത്യേക കഴിവുള്ള അംഗങ്ങളുൾപ്പെട്ട പ്രത്യേക ടീമും കേസന്വേഷണത്തിനായി ഇടുക്കി എസ്.പിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ചിരുന്നു. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസന്വേഷണം പൂർത്തിയാക്കിയത്. സംഭവം നടക്കുമ്പോൾ പതിനേഴുകാരനായ പ്രതിക്ക് പ്രായപൂർത്തിയായി ഒരുമാസം പിന്നിടുമ്പോഴാണ് അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
