Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയോധികയുടെ കണ്ണ്​ മകൻ...

വയോധികയുടെ കണ്ണ്​ മകൻ ചവിട്ടിതകർത്തു; വിവാദമായപ്പോൾ കേസെടുത്തു

text_fields
bookmark_border
woman abuse
cancel

പാവറട്ടി: വയോധികയായ അമ്മയുടെ കണ്ണ് ചവിട്ടിത്തകർത്ത മകനെതിരെ പൊലീസ് കേസെടുത്തു. കാക്കശ്ശേരി പുളിഞ്ചേരിപടി പാലത്തിന് സമീപം പുത്തൂർ വീട്ടിൽ ജോണിയുടെ ഭാര്യ മേരിക്കാണ് (71) മകൻ ബൈജുവി​െൻറ (45) മർദനത്തിൽ പരിക്കേറ്റത്.

ശനിയാഴ്ച മദ്യപിച്ചെത്തിയ മകൻ വഴക്ക്​ ആരംഭിച്ചതോടെ മേരി പൊലീസിനെ വിളിച്ചിരുന്നു. ഇതി​െൻറ വൈരാഗ്യത്തിൽ തിങ്കളാഴ്ച രാവിലെ ഇയാൾ മേരിയെ മർദിക്കുകയും തള്ളി താഴെയിടുകയും മുഖത്ത് ചവിട്ടുകയായിരുന്നു. കണ്ണിൽ നീര് വെച്ചതിനെ തുടർന്ന് ഉടൻ ബന്ധുക്കൾ തൃശൂരിലെ കണ്ണാശുപത്രിയിലെത്തിച്ച്​ ശസ്ത്രക്രിയ നടത്തി. കണ്ണി​െൻറ കാഴ്ച ശേഷി നഷ്​ടപ്പെടാൻ സാധ്യതയുള്ളതായി ആശുപത്രി അധികൃതർ പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു.

ബൈജുവിനെതിരെ പരാതിയുമായി ചൊവ്വാഴ്ച സ്​റ്റേഷനിലെത്തിയ ബന്ധുക്കളെ പൊലീസ് പരാതി സ്വീകരിക്കാതെ മടക്കി അയച്ചിരുന്നു. ​ സംഭവം വിവാദമാകുമെന്ന് മനസ്സിലായതോടെ ചൊവ്വാഴ്ച മേരിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - son brutally beaten his mother
Next Story