തിരുവനന്തപുരം: പിതാവിനെ മകൻ അടിച്ചുകൊന്നു. നേമം കാരയ്ക്കാമണ്ഡപം സ്വദേശി ഏലിയാസ് ആണ് കൊല്ലപ്പെട്ടത്. 82 വയസ്സായിരുന്നു. 52കാരനായ മകന്‍ ക്ലീറ്റസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ ക്ലീറ്റസ് ഏലിയാസുമായി വഴക്കുണ്ടാക്കുകകയും തുടർന്ന് മര്‍ദിക്കുകയായിരുന്നു. നാട്ടുകാരാണ് ഏലിയാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ഏലിയാസ് മരിച്ചിരുന്നു.
സ്ഥിരമായി മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കുന്നയാളാണ് ക്ലീറ്റസ് എന്ന് പൊലീസ് പറയുന്നു.