സെക്രട്ടേറിയറ്റിന് മുന്നില്‍വെച്ച് 17കാരന്‍ അമ്മയെ കുത്തിപ്പരിക്കേല്‍പിച്ചു
text_fieldsതിരുവനന്തപുരം: എം.ജി റോഡില്‍ സെക്രട്ടേറിയറ്റ് ട്രഷറി ഗേറ്റിന് സമീപം നടപ്പാതയില്‍ 17കാരന്‍ അമ്മയെ കുത്തിപ്പരിക്കേല്‍പിച്ചു. പുളിയറക്കോണം സ്വദേശി ദീപക്കാണ് (35) കഴുത്തിലും വയറിന്‍െറ ഭാഗത്തും കുത്തേറ്റത്. തിരക്കേറിയ റോഡില്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
പാളയത്തെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ദീപയെ പിന്തുടര്‍ന്നത്തെിയാണ് മകന്‍ കൈയില്‍ കരുതിയ ചെറിയ കത്തി ഉപയോഗിച്ച് കുത്തിയത്. ദീപയുടെ നിലവിളി കേട്ട് സമീപത്തെ സമരപ്പന്തലില്‍നിന്ന് എത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ദീപയെ ഓട്ടോയില്‍ ജനറല്‍ ആശുപത്രിയിലേക്ക് കയറ്റിവിട്ടു. മറ്റൊരാള്‍ കുത്തിയയാളെ പിടികൂടി പൊലീസിന് കൈമാറി. വിവിധ സംഘടനകളുടെ സമരത്തത്തെുടര്‍ന്ന് സെക്രട്ടേറിയറ്റിന്‍െറ നോര്‍ത്ത് ഗേറ്റിന് മുന്നില്‍ പൊലീസിന്‍െറ വന്‍ സംഘം തന്നെയുണ്ടായിരുന്നു. തെക്കേ ഗേറ്റിന് സമീപത്തുനിന്ന് വലിയ ബഹളം കേട്ടതോടെ പൊലീസ് അവിടേക്ക് എത്തുകയായിരുന്നു.
ദീപയെ ജനറല്‍ ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കഴുത്തിലും നെഞ്ചിലുമുള്ള മുറിവുകള്‍ ആഴത്തിലുള്ളതല്ളെന്നും അപകടനില തരണം ചെയ്തെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
അത്യാഹിത വിഭാഗത്തിലെ നിരീക്ഷണത്തിനുശേഷം ദീപയെ വാര്‍ഡിലേക്ക് മാറ്റി. അമ്മയും അച്ഛനും വെവ്വേറെ വിവാഹം കഴിക്കുകയും തന്നെ വീട്ടില്‍നിന്ന് ഇറക്കിവിട്ടെന്നും ഇതിലുള്ള വൈരാഗ്യമാണ് അമ്മയെ കുത്തിപ്പരിക്കേല്‍പിക്കാന്‍ പ്രേരിപ്പിച്ചതെന്നും മകന്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. കന്‍േറാണ്‍മെന്‍റ് പൊലീസ് കേസ് എടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
