മാതാവിനെ പീഡിപ്പിച്ച മകൻ അറസ്റ്റിൽ
text_fieldsകൊല്ലം: മറവിരോഗമുള്ള വൃദ്ധ മാതാവിനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മകൻ അറസ്റ്റിൽ. കൊല്ലം തൃക്കടവൂർ നീരാവിൽ സ് വദേശിയാണ് അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. 2014ൽ വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ മറവുചെയ്ത കേസിൽ രണ്ടാം പ്രതിയായ ഇയാൾ ജാമ്യത്തിലാണ്.
പിതാവിെൻറ പരാതിയിൽ പൊലീസിെൻറ നിരീക്ഷണത്തിലായിരുന്ന പ്രതിയെ ബുധനാഴ്ച അർധരാത്രിയോടെയാണ് വീട്ടിൽനിന്ന് പിടികൂടിയത്. നിരന്തരമായി തുടർന്ന പീഡനം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭയന്നാണ് പിതാവ് വിവരം ഏറെക്കാലം പൊലീസിനെ അറിയിക്കാതിരുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച പീഡനം തടയാൻ ശ്രമിച്ച പിതാവിനെ ഇയാൾ ക്രൂരമായി മർദിച്ച് വീടിന് പുറത്താക്കി. തുടർന്നാണ് പിതാവ് പൊലീസിൽ പരാതിപ്പെട്ടത്. നേരത്തേ, കൊലപാതകക്കേസിൽ പിടികൊടുക്കാതെ ഗൾഫിലേക്ക് കടന്ന ഇയാളെ പൊലീസ് നാട്ടിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്. ജാമ്യത്തിലിറങ്ങിയ ഇയാൾ കഞ്ചാവിനും മദ്യത്തിനും അടിമയായിരുന്നു. തെളിവെടുപ്പിനുശേഷം പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
