Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയോധികയെ...

വയോധികയെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

text_fields
bookmark_border
ബ്ര​ഹ്മ​ദേ​വ​ൻ
cancel
camera_alt

ബ്ര​ഹ്മ​ദേ​വ​ൻ

കാ​യം​കു​ളം: മാ​താ​വി​നെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ക​ൻ അ​റ​സ്റ്റി​ൽ. പു​തു​പ്പ​ള്ളി വ​ട​ക്ക് വ​ട​ക്കേ ആ​ഞ്ഞി​ലി​മൂ​ടി​ന് സ​മീ​പം പ​ണി​ക്ക​ശേ​രി​ൽ പ​രേ​ത​നാ​യ ത​ങ്ക​പ്പ​ന്‍റെ ഭാ​ര്യ ശാ​ന്ത​മ്മ (72) കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലാ​ണ് മ​ക​ൻ ബ്ര​ഹ്മ​ദേ​വ​നെ (43) അ​റ​സ്റ്റ് ചെ​യ്ത​ത്. ഉ​ത്സ​വാ​ഘോ​ഷ​ത്തി​നി​ടെ അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ൽ ശാ​ന്ത​മ്മ മ​ദ്യ​ല​ഹ​രി​യി​ൽ ബോ​ധം കെ​ട്ട് കി​ട​ന്ന​തി​ലെ വി​രോ​ധ​മാ​ണ് കൃ​ത്യ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. രാ​ത്രി ഒ​മ്പ​തോ​ടെ വീ​ട്ടി​ലെ​ത്തി​യ ഇ​വ​രെ ബ്ര​ഹ്മ​ദേ​വ​ൻ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ത​ള്ളി​യി​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​വ​രു​ടെ വാ​രി​യെ​ല്ല് പൊ​ട്ടി​യു​ള്ള ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​മാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

ഞാ​യ​റാ​ഴ്ച ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. മ​ദ്യ​പാ​ന ശീ​ല​മു​ള്ള ശാ​ന്ത​മ്മ ഡീ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ല​ട​ക്കം ചി​കി​ത്സ തേ​ടി​യി​ട്ടു​ള്ള​താ​യി മ​ക്ക​ൾ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsAlappuzha NewsMurder
News Summary - Son arrested for murdering elderly woman
Next Story