മുണ്ടക്കയത്തെ വയോധികന്‍റെ മരണം: മകൻ അറസ്റ്റിൽ
text_fieldsമുണ്ടക്കയം: വണ്ടൻപതാൽ അസംബനിയിൽ മാതാപിതാക്കളെ ഭക്ഷണം നൽകാതെ പൂട്ടിയിടുകയും പിതാവ് മരിക്കുകയും ചെയ്ത സംഭവത്തിൽ മകൻ അറസ്റ്റിൽ. തൊടിയിൽ വീട്ടിൽ പൊടിയൻ മരിച്ച കേസിൽ മകൻ റെജിയാണ് (40) അറസ്റ്റിലായത്. മാതാപിതാക്കളായ പൊടിയൻ (80), അമ്മിണി (76) എന്നിവർക്ക് മരണം സംഭവിക്കുമെന്നറിഞ്ഞിട്ടും പരിചരണം നൽകാതിരിക്കുകയും പിതാവിനെ മരണത്തിലേക്ക് തള്ളിവിടുകയും ചെയ്തതിനാണ് കേസ്. ഇയാളെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്.
ബുധനാഴ്ച വൈകീട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകം അറിഞ്ഞത്. മകൻ െറജിയും ഭാര്യ ആൻസിയും താമസിക്കുന്ന വീട്ടിലെ ഒരു മുറിയിലായിരുന്നു പൊടിയനും ഭാര്യ അമ്മിണിയും. ഭക്ഷണവും മരുന്നും ഇല്ലാതെ ഇരുവരും ഒറ്റപ്പെട്ട നിലയിലായിരുന്നു. മുഴുവൻ സമയ മദ്യപാനിയായ െറജി മാതാപിതാക്കൾക്ക് കാര്യമായ പരിചരണം നൽകിയിരുന്നില്ല. ശാരീരികവും മാനസികവുമായി തകർന്ന ഇവരുടെ അവസ്ഥ അയൽവാസികളാണ് അധികാരികളെ അറിയിച്ചത്.
പൊലീസും ജനപ്രതിനിധികളും ചേർന്ന് ഇരുവരെയും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പൊടിയൻ മരിച്ചു. മനോനില തെറ്റിയ അമ്മിണിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മേനാരോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

