Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ത്യയിൽ ഇനിയും...

ഇന്ത്യയിൽ ഇനിയും പ്രതീക്ഷകൾ ബാക്കിയുണ്ട്  –മഫാസ്​ യൂസുഫ്

text_fields
bookmark_border
ഇന്ത്യയിൽ ഇനിയും പ്രതീക്ഷകൾ ബാക്കിയുണ്ട്  –മഫാസ്​ യൂസുഫ്
cancel
camera_alt???????????????? ??????? ??????????? ????????????? ???????????????? ??????? ?????????????? ??????????? ?????????? ?????????????????????? ??????? ???????? ??????? ??????????? ????????????. ???????? ???????, ??.???. ???????????????????? ??.???, ??.???. ????????????, ??. ???????? ????????, ??.??.????, ??.???. ?????????? ?????????? ??????????????.

കോഴിക്കോട്: ഇന്ത്യയിൽ ഇനിയും ഫലസ്​തീൻ ജനതക്ക് പ്രതീക്ഷയുണ്ടെന്നും കേരളത്തിൽ നടക്കുന്ന ഗസ്സ ഐക്യദാർഢ്യ പരിപാടികൾ ഏറെ സന്തോഷിപ്പിക്കുന്നുവെന്നും അൽജസീറ കോളമിസ്​റ്റും സാമൂഹിക പ്രവർത്തകയുമായ മഫാസ്​ യൂസൂഫ് സാലിഹ് പറഞ്ഞു. ഹിറാസ​െൻററിൽ ജി.ഐ.ഒ പ്രവർത്തകരുമായി നടന്ന കൂടിക്കാഴ്​ചയിൽ സംസാരിക്കുകയായിരുന്നു അവർ.

നിലവിലെ ഖുദ്സ്​ വിഷയവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ സാമൂഹിക രാഷ്​ട്രീയ രംഗങ്ങളിലെ ഫലസ്​തീൻ ജനതയുടെ ആശങ്കകൾ അവർ പങ്കുവെച്ചു. മസ്​ജിദുൽ അഖ്സയിൽ ഫലസ്​തീനികൾക്ക് പ്രവേശനം നിഷേധിക്കുകയും സഞ്ചാരികൾക്ക് പ്രവേശനാനുമതി നൽകുകയും ചെയ്യുന്നതിലൂടെ ഖുദ്സ്​ പ്രശ്നത്തെ മതവത്കരിക്കുകയാണ് ഇസ്രായേൽ ചെയ്യുന്നതെന്ന്  മഫാസ്​ ആരോപിച്ചു.

അറിവാണ് ശക്​തയായ സ്​ത്രീയെ നിർമിക്കുന്നതെന്നും വിദ്യാഭ്യാസത്തെ പ്രാധാന്യപൂർവം കാണണമെന്നും അവർ ചൂണ്ടിക്കാട്ടി. ജി.ഐ.ഒ കേരള  പ്രസിഡൻറ്​ അഫീദ അഹമ്മദ്, ജനറൽ സെക്രട്ടറി ഫസ​്ന മിയാൻ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssolidarity youth movementmalayalam newsMafas Yusuf
News Summary - Solidarity Youth Movement Mafas Yusuf -kerala news
Next Story