സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ്: നഹാസ് മാള പ്രസി., ഉമര്‍ ആലത്തൂര്‍ ജന. സെക്ര.
text_fieldsകോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറായി നഹാസ് മാളയെയും ജന റല്‍ സെക്രട്ടറിയായി ഉമര്‍ ആലത്തൂരിനെയും തെരഞ്ഞെടുത്തു. സമദ് കുന്നക്കാവാണ് വൈസ് പ്രസിഡൻറ്. മാള സ്വദേശിയായ നഹാസ് എസ്.ഐ.ഒ ദേശീയ പ്രസിഡൻറായും സംസ്ഥാന പ്രസിഡൻറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ശാന്തപുരം അല്‍ജാമിഅയിലെ പഠനശേഷം കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ അറബി സാഹിത്യത്തില്‍ ഗവേഷകനാണ്.
സംസ്ഥാന സെക്രട്ടറിമാരായി സി.എ. നൗഷാദ്, പി.പി. ജുമൈല്‍, സി.ടി. സുഹൈബ്, അലിഫ് ശുക്കൂര്‍ എന്നിവരെയും തെരഞ്ഞെടുത്തു. സംസ്ഥാന സമിതിയംഗങ്ങൾ: പി.എം. സാലിഹ്, ജമാല്‍ പാനായിക്കുളം, ഡോ. വി.എം. നിഷാദ്, സഫീര്‍ ഷാ, ശംസീര്‍ ഇബ്രാഹിം, പി.ബി.എം. ഫര്‍മീസ്, ശിഹാബ് പൂക്കോട്ടൂര്‍, ശിഹാബ് കാസിം, എസ്. ഇര്‍ഷാദ്, കെ.സി. അന്‍വര്‍, തന്‍സീര്‍ ലത്വീഫ്, എ. അനസ്, മുഈനുദ്ദീന് അഫ്സല്. കോഴിക്കോട് ഹിറാ സെൻററില്‍ യോഗത്തിന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് നേതൃത്വം നല്കി.
