ജന്തർ മന്തർ സമരത്തിന് അധ്യാപകരുടെയും ജീവനക്കാരുടെയും ഐക്യദാർഢ്യം
text_fieldsകോഴിക്കോട്: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ നടത്തുന്ന സമരത്തിന് അധ്യാപകരുടെയും ജീവനക്കാരുടെയും ഐക്യദാർഢ്യം. കോഴിക്കോട് കിഡ്സൺ കോർണറിൽ നടന്ന പ്രതിഷേധം കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ടി.ടി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധമായ ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷൻ നീതിനിഷേധം നടത്തിയത് അങ്ങേയറ്റം അപലപനീയമാണെന്നും, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും ടി.ടി. ഇസ്മായിൽ പറഞ്ഞു. മോദി ഭരണകൂടത്തിന് ഭയമുള്ളതിനാലാണ് സമരസ്ഥലം ജന്തർ മന്തറിൽ നിന്ന് മാറ്റുന്നതിനായി നിരോധനാജ്ഞ പുറപ്പെടുവിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമരക്കാർക്കുനേരെ നടക്കുന്ന ക്രൂരമായ രീതിയിലുള്ള പൊലീസ് രാജിനെ അദ്ദേഹം അപലപിച്ചു.
സ്റ്റേറ്റ് ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഫെഡറേഷൻ (സെറ്റ്കോ) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ ഐക്യദാർഢ്യ റാലിയിൽ സെറ്റ്കോ ജില്ലാ ചെയർമാൻ ഡോ. നിസാർ ചെലേരി അധ്യക്ഷത വഹിച്ചു.
യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടവണ്ണൂർ മുഖ്യപ്രഭാഷണം നടത്തി. സെറ്റ്കോ സംസ്ഥാന കൺവീനർ പി.കെ. അസീസ്, സംസ്ഥാന വൈസ് ചെയർമാൻ ഫൈസൽ കെ.പി എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ കൺവീനർ വി.കെ. മുഹമ്മദ് റഷീദ് സ്വാഗതം പറഞ്ഞു. എസ്.ഇ.യു സംസ്ഥാന സെക്രട്ടറി ഗഫൂർ പന്തീരാപാടം, നാസർ എടപ്പാൾ എന്നിവർ സംസാരിച്ചു. ഹനീഫ പനായി നന്ദി പറഞ്ഞു.
ബഷീർ മണ്ടോടി, സാജിദ് കെ.പി, നുഅ്മാൻ ഷിബിലി, അബ്ദുൽ ഹക്കീം പി.കെ, റഫീഖ് എം.കെ, അബ്ദുൽ സമദ് കെ.സി, മുഹമ്മദ് അബ്ദുൽ ഹക്കീം ടി.ടി, അമീർ മലയമ്മ, സി.പി. സൈഫുദ്ധീൻ, പി.പി. ജാഫർ, മുഹമ്മദ് റഫീഖ് പി.എം, ഹാരിസ് കാഞ്ഞിരോട്ട്, ജംനാസ് കെ.കെ, മുസ്തഫ പാലോളി, പി.ടി. ഷാജിർ, അഷ്റഫ് തറമ്മൽ, അഷ്റഫ് വി, ശാഹുൽ പുത്തൂർമഠം, സൽമാൻ ഐ. എന്നിവർ റാലിക്ക് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

