Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് സൈനികൻ മരിച്ചു; ഭാര്യക്ക് ഗുരുതരമായി പരിക്ക്

text_fields
bookmark_border
കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് സൈനികൻ മരിച്ചു; ഭാര്യക്ക് ഗുരുതരമായി പരിക്ക്
cancel

വെഞ്ഞാറമൂട്. കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സൈനികൻ മരിച്ചു. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. മദ്രാസ് റെജിമെന്റിലെ ജവാനായ തിരുവനന്തപുരം തിരുവല്ലം അമ്പിളി നിവാസില്‍ അഖിലാണ് (31) മരിച്ചത്. ഭാര്യ ഐശ്വര്യക്കാണ് പരിക്കേറ്റത്.

ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് എം.സി. റോഡില്‍ വെമ്പായത്തിന് സമീപം കൊപ്പത്ത് വെച്ചായിരുന്നു അപകടം. വെഞ്ഞാറമൂട് ഭാഗത്തുനിന്നും നെടുമങ്ങാടേക്ക് പോയ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ എതിര്‍ ദിശയില്‍നിന്നും വന്ന ബൈക്കിലിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍നിന്നും തെറിച്ചുവീണ ദമ്പതികള്‍ക്ക് ഗുരുതുരമായ പരിക്കേറ്റു. നാട്ടുകാര്‍ ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അഖില്‍ മരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Soldier dies in KSRTC bus-bike collision
Next Story