സോളാർ തെരുവുവിളക്കുകൾക്ക് ഇനി മുന്തിയ പരിഗണന
text_fieldsതിരുവനന്തപുരം: ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലടക്കം സോളർ തെരുവുവിളക്കുകൾക്ക് കൂടുതലായി സ്ഥാപിക്കാൻ പദ്ധതി. നിലവിൽ ഉപയോഗിക്കുന്ന തെരുവുവിളക്കുകൾക്ക് പകരം ‘ഓഫ് ഗ്രിഡ് സോളാർ ലൈറ്റുകൾ’ സ്ഥാപിക്കുന്നതിലൂടെ വൈദ്യുതി ഇനത്തിൽ വൻ തുക ലാഭിക്കാനാവുമെന്നാണ് വിലയിരുത്തൽ. തദ്ദേശസ്ഥാപനങ്ങളിൽ ഇതിനകം സ്ഥാപിച്ച സോളർ തെരുവുവിളക്കുകൾ വിജയകരമാണെന്നാണ് വിലയിരുത്തൽ. പകൽ സമയത്തെ സൗരോർജം ഉപയോഗിച്ച് ശേഖരിക്കുന്ന വൈദ്യുതിയിൽ ഓരോ തെരുവ് വിളക്ക് യൂനിറ്റും രാത്രിയിൽ പ്രകാശം പരത്തും. വൈദ്യുതി പോസ്റ്റുകൾ ഇല്ലാത്ത വിദൂരഭാഗങ്ങളിൽ പോലും ഇത്തരം വിളക്കുകൾ സ്ഥാപിക്കാമെന്നതാണ് നേട്ടം.
തദ്ദേശസ്ഥാപനങ്ങൾക്ക് സോളർ തെരുവുവിളക്കുകൾ വാങ്ങാവുന്ന അംഗീകൃത സ്ഥാപനങ്ങളുടെ പട്ടിക അനർട്ട് ഇതിനകം തയാറാക്കിയിട്ടുണ്ട്. ഇതിനായിൽ ഉൽപാദകരിൽ നിന്നും അനർട്ട് താൽപര്യപത്രം ക്ഷണിച്ചിരുന്നു. അതിൽ നിന്നും തെരഞ്ഞെടുത്ത ഏജൻസികളിൽ നിന്നും തെരുവുവിളുക്കുകൾ വാങ്ങാൻ കരാറിൽ ഏർപ്പെടാനാണ് അനുമതി. ഇതുസംബന്ധിച്ച പട്ടികയും വിശദാംശങ്ങളും കോർപറേഷനുകൾ, നഗരസഭകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവക്ക് അനർട്ട് കൈമാറി.
തെരുവിളക്കുകളുടെ വൈദ്യുതി ചാർജിനത്തിൽ വൻതുകയാണ് മിക്ക തദ്ദേശസ്ഥാപനങ്ങൾക്കും ചെലവിടേണ്ടിവരുന്നത്. സൗരോജ വിളക്കുകൾക്ക് പ്രാധാന്യം നൽകുന്നതിലൂടെ വലിയതോതിൽ ചെലവ് കുറക്കാനാവും. കെ.എസ്.ഇ.ബിക്ക് വൈദ്യുതി ചാർജ് കുടിശ്ശിക വരുത്തുന്നവരുടെ പട്ടികയിൽ തദ്ദേശസ്ഥാപനങ്ങൾ മുൻനിരയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

