പിണറായി വിജയേന്റത് ഹീനമായ രാഷ്ട്രീയ നീക്കം -മുല്ലപ്പള്ളി രാമചന്ദ്രൻ
text_fieldsസോളാർ കേസ് സി.ബി.ഐക്ക് വിടാനുള്ള സർക്കാർ തീരുമാനം രാഷ്ട്രീയ പ്രേരിതമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തീരുമാനം വൈരനിര്യാതന ബുദ്ധിയോടെ ഉള്ളതാണ്. അഞ്ച് വർഷം അധികാരത്തിലിരുന്ന സർക്കാറിലെ ഉന്നത ഉദ്യോഗസ്ഥർ അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയ കേസാണിത്. സർക്കാറിന്റെ കാലാവധി അവസാനിക്കാറായ ഘട്ടത്തിൽ ഇത്തരമൊരു കേസ് കുത്തിപ്പൊക്കുന്നത് പരാജയം മുന്നിൽ കണ്ടുള്ള പിണറായി വിജയന്റെ ഹീനമായ രാഷ്ട്രീയ നീക്കമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
സി.ബി.ഐയോട് എന്നാണ് മുഖ്യമന്ത്രിക്ക് ഇത്രയും വിശ്വാസം വന്നതെന്നും അദ്ദേഹം ചോദിച്ചു. സോളാർ സംബന്ധിച്ച ആറ് പീഡന കേസുകളാണ് സി.ബി.ഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്. ഇതുസംബന്ധിച്ച വിജഞാപനം ശനിയാഴ്ച പുറത്തിറങ്ങിയിരുന്നു. ഇരയാക്കപ്പെട്ട യുവതി മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയെതുടർന്നാണ് നടപടി. ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ, എ.പി. അനിൽകുമാർ, അബ്ദുല്ലക്കുട്ടി, ഹൈബി ഈഡൻ തുടങ്ങിവർക്കെതിരായ കേസുകളാണ് സി.ബി.െഎക്ക് വിടുന്നത്.
ഡൽഹി പൊലീസ് എക്സ്റ്റാബ്ലിഷ്മെന്റ് ആക്ട് അനുസരിച്ച് കേസുകൾ സി.ബി.ഐ ഏറ്റെടുക്കണമെന്ന് കാട്ടിയുള്ള ശിപാർശ ഉടൻ സർക്കാർ കേന്ദ്രത്തിനയക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ച്ചകൾ ബാക്കിനിൽക്കെയാണ് എൽ.ഡി.എഫ് സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. 2006ൽ സമാനമായ രീതിയിൽ ലാവലിൻ കേസ് അന്നത്തെ സർക്കാർ സി.ബി.ഐക്ക് വിട്ടിരുന്നു. സോളാർ കേസ് ഏറ്റെടുക്കണമോ എന്നുള്ളത് സി.ബി.ഐ സ്വന്തം വിേവചനാധികാരംകൂടി പരിഗണിച്ചാവും തീരുമാനിക്കുക.
സോളാർ കേസിന്റെ വ്യാപ്തി കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്നും അതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യെപ്പട്ടതെന്നും അത് അനുവദിച്ചുതന്നതിൽ സർക്കാറിനോട് നന്ദിയുണ്ടെന്നും പരാതിക്കാരി പറഞ്ഞു. ജനുവരി 12നാണ് ഇര മുഖ്യന്ത്രിക്ക് കേസ് സി.ബി.ഐക്ക് വിടാൻ ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്.

