Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോളാർ റിപ്പോർട്ട് ഫലത്തിൽ അപ്രസക്തമായിയെന്ന് ഉമ്മൻചാണ്ടി

text_fields
bookmark_border
സോളാർ റിപ്പോർട്ട് ഫലത്തിൽ അപ്രസക്തമായിയെന്ന് ഉമ്മൻചാണ്ടി
cancel

തിരുവനന്തപുരം: സോളാർ റിപ്പോർട്ടിന്‍റെ കേന്ദ്രസ്ഥാനത്ത് സരിതയുടെ കത്തായിരുന്നുവെന്നും അത് തള്ളിയതോടെ ഫലത്തിൽ റിപ്പോർട്ട് അപ്രസക്തമായിയെന്നും ഉമ്മൻചാണ്ടി. സോളാർ റിപ്പോർട്ടിൽ നിന്നും സരിതയുടെ കത്ത് ഒഴിവാക്കണമെന്ന ഹൈകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കത്തല്ലാതെ മറ്റൊരു തെളിവും തനിക്കെതിരായി ഉണ്ടായിരുന്നില്ല. സോളാർ റിപ്പോർട്ട് സംബന്ധിച്ച് സർക്കാരിന്‍റെ നടപടികളെ ജനം വിലയിരുത്തട്ടെ എന്നും അദ്ദേഹം പറഞ്ഞു.

കോടതി വിധിയുടെ പശ്ചാത്തലത്തിൽ സ്ഥാനമാനങ്ങൾ ഏറ്റെടുക്കില്ല എന്ന് നിലപാടി ൽ മാറ്റമില്ലെന്നും ഉമ്മൻചാണ്ടി അറിയിച്ചു. കർണാടകയിലെ വിധി ചെങ്ങന്നൂർ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Solar report-Kerala news
Next Story