Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോളാര്‍ പീഡന പരാതി: പി.സി ജോര്‍ജ് രഹസ്യമൊഴി നൽകി

text_fields
bookmark_border
pc george
cancel

തിരുവനന്തപുരം: സോളാര്‍ പീഡന പരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള കേസില്‍ മുൻ എം.എൽ.എ പി.സി. ജോര്‍ജ് രഹസ്യമൊഴി നൽകി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 12ലാണ് സി.ബി.ഐയുടെ അപേക്ഷ പ്രകാരം അദ്ദേഹം മൊഴി നൽകിയത്.

മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഉമ്മൻ ചാണ്ടി ശാരീരികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരാതിക്കാരി തന്നോട് പറഞ്ഞിരുന്നതായി മുമ്പ് പി.സി. ജോർജ് വ്യക്തമാക്കിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ സി.ബി.ഐ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പിന്നാലെയാണ് ഇപ്പോൾ രഹസ്യമൊഴി രേഖപ്പെടുത്തിയത്.

അതേസമയം, സി.ബി.ഐ അന്വേഷണത്തിൽ അതൃപ്തിയുമായി പരാതിക്കാരി ഹൈകോടതിയെ സമീപിച്ചു. ലൈംഗിക പീഡനം നടത്തിയ ഉന്നതരിലേക്ക് അന്വേഷണം എത്തുന്നില്ലെന്ന് ആരോപിച്ചാണ് ഹരജി. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ 18 പേരുണ്ടായിട്ടും നാലുപേരെ മാത്രം പ്രതിയാക്കിയാണ് സി.ബി.ഐ അന്വേഷണമെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു.

പ്രതിപ്പട്ടികയിലുള്ള എല്ലാവരെയും ചേർത്ത് അന്വേഷണം നടത്താൻ കോടതി നിർദേശം നൽകണമെന്നാണ് ആവശ്യം. ആറ് കേസുകൾ രജിസ്റ്റർ ചെയ്ത സി.ബി.ഐ ഹൈബി ഈഡനെതിരായ പരാതിയിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Solar harassment complaint: PC George gave a confidential statement
Next Story