
സോളാർ വെളിപ്പെടുത്തൽ: അന്വേഷണത്തിൽ കോൺഗ്രസിൽ ഭിന്നസ്വരം
text_fieldsതിരുവനന്തപുരം: സോളാർ വിവാദത്തിലെ പുതിയ വെളിപ്പടുത്തലിനെക്കുറിച്ച് അന്വേഷിക്കുന്നതിൽ കോൺഗ്രസിൽ ഭിന്നസ്വരം. സമഗ്ര അന്വേഷണം വേണമെന്ന നിലപാടിലാണ് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. അന്വേഷണം ആവശ്യപ്പെടുന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും നിലപാടെടുത്തു.
പരാതിക്കാരിയുടെ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേെരഴുതിച്ചേർക്കാൻ ഗണേഷ്കുമാർ ഇടപെെട്ടന്നായിരുന്നു ശരണ്യ മനോജിെൻറ വെളിപ്പെടുത്തൽ. എന്നാൽ തെരഞ്ഞെടുപ്പിൽ ഇത് ആയുധമാക്കുന്നതിനോട് ഭൂരിപക്ഷം പേർക്കും യോജിപ്പില്ല. അന്വേഷണം ആവശ്യപ്പെടുന്നില്ലെന്ന നിലപാടിലാണ് ഉമ്മൻ ചാണ്ടിയും.
സമാന നിലപാടാണ് പ്രതിപക്ഷനേതാവും സ്വീകരിച്ചത്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സോളാർ വീണ്ടും സജീവ ചർച്ചയാക്കുന്നതിനോട് കോൺഗ്രസിൽ വലിയൊരുവിഭാഗത്തിന് യോജിപ്പില്ല.