ചൂഷണം ചെയ്തവർക്കെതിരായ കേസ് സി.ബി.ഐക്ക് വിടണമെന്ന് സോളാർ പരാതിക്കാരിയുടെ ഹരജി
text_fieldsകൊച്ചി: സോളാർ പദ്ധതിക്ക് സഹായം വാഗ്ദാനം നൽകി ചൂഷണം ചെയ്ത രാഷ്ട്രീയ നേതാക്കൾക്കെതിരായ കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഇതിലെ പ്രതി കൂടിയായ പരാതിക്കാരിയുടെ ഹരജി. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ, മുൻ മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, എ.പി. അനിൽകുമാർ, അടൂർ പ്രകാശ് തുടങ്ങിയവർക്കെതിരായ പരാതിയിലെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാണ് ആവശ്യം.
സോളാർ പദ്ധതിക്ക് സഹായം വാഗ്ദാനം ചെയ്ത് ഡൽഹിയിലെ സഹായി തോമസ് കുരുവിള, ചാണ്ടി ഉമ്മൻ എന്നിവർ മുഖേന ഉമ്മൻ ചാണ്ടി രണ്ടു ഘട്ടമായി 1.90 കോടി രൂപ കൈപ്പറ്റിയെന്നും പണം നൽകിയിട്ടും സഹായം ചെയ്തില്ലെന്നും ഹരജിയിൽ പറയുന്നു. തട്ടിപ്പുകാരിയായി ചിത്രീകരിക്കാനും പ്രമുഖ നേതാക്കൾക്കെതിരെ പരാതി പറയാതിരിക്കാനുമാണ് തന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നും ഹരജിയിൽ പറയുന്നു.

