Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസോളാർ കമീഷന്‍...

സോളാർ കമീഷന്‍ റിപ്പോര്‍ട്ട് നിയമസഭയിൽ വെക്കും; ആർക്കും നൽകില്ലെന്ന്​ മുഖ്യമന്ത്രി

text_fields
bookmark_border
സോളാർ കമീഷന്‍ റിപ്പോര്‍ട്ട് നിയമസഭയിൽ വെക്കും; ആർക്കും നൽകില്ലെന്ന്​ മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: സോളാർ കമീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതിന്​ മുമ്പ്​ ആര്‍ക്കും നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിപ്പോർട്ട്​ പരസ്യമാക്കുന്നത്​ നിയമവിരുദ്ധമാണെന്നും ഇപ്പോൾ ആർക്കും നൽകാനാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. സോളർ കമീഷൻ റിപ്പോർട്ടി​​െൻറ പകർപ്പ് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി  ഉമ്മൻചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയ സാഹചര്യത്തിലാണ് പ്രതികരണം. 

കമീഷൻ റിപ്പോർട്ട്​ ആറുമാസത്തിനുള്ളില്‍ നിയമസഭയില്‍ വക്കും. റിപ്പോർട്ട്​ നിയമസഭയിൽ മേശപ്പുറത്ത്​ വെക്കാനുള്ള തീയതി തീരുമാനിച്ചിട്ടില്ല. അല്ലാത്തപക്ഷം നടപടി നിയമവിരുദ്ധമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സോളാർ കേസിൽ കമീഷനെ നിയമിച്ചത് മുന്‍ സര്‍ക്കാരാണ്. റിപ്പോര്‍ട്ടിൻ മേലുണ്ടായത്​ പ്രതികാര നടപടിയല്ലെന്നും പിണറായി  മാധ്യമങ്ങളോട്​ പറഞ്ഞു.

റിപ്പോര്‍ട്ട് മാത്രമായി സഭയുടെ മേശപ്പുറത്ത് വെക്കുകയോ അതിന്മേല്‍ സ്വീകരിച്ച നടപടി എന്താണെന്ന് കൂടി വിശദമാക്കിയ റിപ്പോര്‍ട്ടാക്കി മേശപ്പുറത്ത് വെക്കുകയോ ചെയ്യാവുന്നതാണ്​. എന്നാൽ നിയമോപദേശത്തി​​െൻറ അടിസ്ഥാനത്തിൽ സ്വകരിച്ച നടപടി കൂടി ഉൾപ്പെടുത്തിയ റിപ്പോർട്ടാകും ആറുമാസത്തിനകം നിയമസഭയിൽ വെക്കുകയെന്നും പിണറായി വ്യക്തമാക്കി. 

സോളാർ കമീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയോ റിപ്പോർട്ടി​​െൻറ പ്രസകതമായ ഭാഗങ്ങൾ വെളിപ്പെടുത്തുകയോ ചെയ്യാതെ സർക്കാർ സ്വീകരിച്ച നടപടി ഏകപക്ഷീയവും യുകതിരഹിതവും ഒരു പൗരൻ എന്ന നിലയിലുള്ള ത​​െൻറ അവകാശം നിഷേധിക്കലാണെന്നും ചൂണ്ടികാണിച്ചാണ്​ ഉമ്മൻചാണ്ടി മുഖ്യമന്ത്രിക്ക്​ കത്ത്​ നൽകിയത്​. തനിക്കെതിരെ ക്രിമിനൽ നടപടിയെടുക്കാൻ ആധാരമാക്കിയ കമീഷൻ റിപ്പോർട്ടി​​െൻറ ഒരു പകർപ്പ് തരണമെന്നും ഉമ്മൻചാണ്ടി കത്തിൽ അഭ്യർത്ഥിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandysolar casesolar commissionkerala newsmalayalam news
News Summary - Solar Commission Report wull note hand over to Oommen Chandy: Pinarayi Vijayan -Kerala News
Next Story