Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസോളാർ: ജുഡീഷ്യൽ കമീഷൻ...

സോളാർ: ജുഡീഷ്യൽ കമീഷൻ അനാവശ്യവും നിയമവിരുദ്ധവുമായിരുന്നെന്ന്​​ ഉമ്മൻ ചാണ്ടി ഹൈകോടതിയിൽ

text_fields
bookmark_border
സോളാർ: ജുഡീഷ്യൽ കമീഷൻ അനാവശ്യവും നിയമവിരുദ്ധവുമായിരുന്നെന്ന്​​ ഉമ്മൻ ചാണ്ടി ഹൈകോടതിയിൽ
cancel

​െകാച്ചി: സോളാർ വിവാദത്തിൽ ജുഡീഷ്യൽ കമീഷനെ നിയമിച്ച നടപടി അനാവശ്യമായിരുന്നെന്ന്​ ഹൈകോടതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങളില്‍ കഴമ്പുണ്ടോയെന്നും ആരാണ് ഉത്തരവാദികളെന്നും ക്രിമിനല്‍ കോടതിയാണ് തീരുമാനിക്കേണ്ടത്​. സോളാർ വിവാദത്തിൽ കമീഷന്‍ രൂപവത്​കരിച്ച സമയത്ത് 33 കേസ്​ രജിസ്​റ്റര്‍ ചെയ്തിര​ുന്നു. ചിലതിൽ കുറ്റപത്രം സമര്‍പ്പിക്കുകയും ചിലരെ വിചാരണക്കുശേഷം ശിക്ഷിക്കുകയും ചെയ്തിരുന്നു. ​ക്രിമിനൽ കേസുകളും നടപടികളും നിലവിലിരിക്കെ ഇതേ കാര്യങ്ങള്‍ അന്വേഷിക്കാന്‍ നിയമിച്ച കമീഷൻ നിയമവിരുദ്ധമാണെന്ന്​ ഉമ്മൻ ചാണ്ടിക്കുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി.

കമീഷന്‍ രൂപവത്​കരണ സമയത്ത് മുഖ്യമന്ത്രിയായിരുന്നതി​​​െൻറ പേരിൽ കമീഷനെ ചോദ്യം ചെയ്യാന്‍ തനിക്ക്​ അവകാശമില്ലാതാവുന്നില്ല. കമീഷൻ നോട്ടീസ് അയച്ച്​ തന്നെ വിളിച്ചുവരുത്തി വിസ്തരിച്ചിരുന്നു. കേസുമായി ബന്ധമില്ലാത്ത ആറുപേര്‍ക്ക് കമീഷന്‍ നടപടികളില്‍ ഇടപെടാന്‍ അവസരം നല്‍കി. ഇവരുടെ ഉദ്ദേശ്യം സംശയാസ്പദമാണ്. ഈ ആറുപേര്‍ക്കും നോട്ടീസ് നല്‍കി വിസ്​തരിക്കുകയും ചെയ്​തു. അതിനാൽ ജസ്​റ്റിസ്​ ശിവരാജൻ കമീഷൻ നടപടികള്‍ പണ്ട് യൂറോപ്പില്‍ നടന്ന മതദ്രോഹ വിചാരണക്ക്​ തുല്യമാണ്​. 

വെറും ആരോപണങ്ങളുടെ പുറത്താണ് സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ കമീഷന്‍ രൂപവത്കരിച്ചത്​. സോളാര്‍ തട്ടിപ്പുമൂലം സര്‍ക്കാറിന് സാമ്പത്തിക നഷ്​ടമുണ്ടായില്ലെന്നാണ് കമീഷന്‍ റിപ്പോര്‍ട്ടിൽ പറയുന്നത്. ആരോപണവിധേയരായ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും വേണ്ടി സര്‍ക്കാര്‍ നിയമവിരുദ്ധമായി ഉത്തരവിറക്കിയെന്നും കണ്ടെത്തിയിട്ടില്ല.
സര്‍ക്കാർ അനുമതി തേടാതെയാണ് കമീഷൻ സ്വമേധയാ പരിഗണന വിഷയങ്ങള്‍ പുതുക്കിയത്. 1160 പേജ്​ റിപ്പോര്‍ട്ടിലെ 800 പേജും ഈ പുതുക്കിയ പരിഗണന വിഷയങ്ങള്‍ പ്രകാരമുള്ളതാണ്. കമീഷ​​​െൻറ പരിഗണന വിഷയംപോലുമല്ലാത്ത സരിത നായരുടെ കത്ത് വെച്ചാണ് 800 പേജ് തയാറാക്കിയത്. സരിതയുടെ കത്തുമായി ബന്ധപ്പെട്ട് കമീഷന്‍ നിയമപ്രകാരം നോട്ടീസ് നല്‍കി തന്നെ വിസ്തരിച്ചില്ലെന്നും ഉമ്മൻ ചാണ്ടി വാദിച്ചു.

ഉമ്മൻ ചാണ്ടി സംസ്ഥാനത്തെ ജനതയെ വഞ്ചിക്കുകയാണോ ചെയ്തതെന്ന്​ കമീഷ​​​െൻറ നിയമനത്തിൽ അപാകതയുണ്ടെന്ന വാദത്തിന്​ മറുപടിയായി സർക്കാർ അഭിഭാഷകന്‍ ചോദിച്ചു. കമീഷൻ രൂപവത്​കരിച്ച സമയത്തും തുടർന്നും ഉമ്മൻ ചാണ്ടി കോടതിയെ സമീപിക്കാതിരുന്നത്​ എന്തുകൊണ്ടെന്ന്​ കോടതി വാക്കാൽ ആരാഞ്ഞു. കമീഷൻ രൂപവത്​കരണവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാൻ കോടതി നിര്‍ദേശിച്ചു. കേസ്​ വെള്ളിയാഴ്​ച വീണ്ടും പരിഗണിക്കാൻ മാറ്റി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandykerala govtsolar commissionkerala newsmalayalam news
News Summary - Solar Commission Report: Kerala Govt Against Oommen Chandy -Kerala News
Next Story