Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസോളാർ: ജുഡീഷ്യൽ കമീഷ​ൻ...

സോളാർ: ജുഡീഷ്യൽ കമീഷ​ൻ സംബന്ധിച്ച കാബിനറ്റ്​ നോട്ട്​ ഫയലിലില്ലെന്ന്​ സർക്കാർ ഹൈകോടതിയിൽ

text_fields
bookmark_border
സോളാർ: ജുഡീഷ്യൽ കമീഷ​ൻ സംബന്ധിച്ച കാബിനറ്റ്​ നോട്ട്​ ഫയലിലില്ലെന്ന്​ സർക്കാർ ഹൈകോടതിയിൽ
cancel

കൊച്ചി: സോളാർ തട്ടിപ്പ്​ കേസിൽ ജുഡീഷ്യൽ കമീഷൻ രൂപവത്​കരണവുമായി ബന്ധപ്പെട്ട കാബിനറ്റ്​ നോട്ട്​ ഫയലിൽ കാണാനില്ലെന്ന്​ സർക്കാർ ഹൈകോടതിയിൽ.  2013 ആഗസ്​റ്റ്​ 16ന് അജണ്ടക്ക്​ പുറത്തുള്ള വിഷയമായി മന്ത്രിസഭ യോഗത്തിൽ അവതരിപ്പിച്ച്​ ചീഫ്​ ജസ്​റ്റിസ്​ മുഖേന സിറ്റിങ്​​ ജഡ്​ജിയെ ലഭ്യമാക്കാനുള്ള നടപടികൾക്ക്​ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. കമീഷൻ രൂപവത്​കരണം സംബന്ധിച്ച്​ മുഖ്യമന്ത്രിയുടെ ഒാഫിസ് കുറിപ്പ് മന്ത്രിസഭ യോഗത്തിൽ അവതരിപ്പിച്ചെങ്കിലും ഇത് ബന്ധപ്പെട്ട ഫയലുമായി കൂട്ടിച്ചേർത്തില്ല. അജണ്ടക്ക് പുറത്തുള്ള വിഷയമായാണ് അവതരിപ്പിച്ചത്​. എങ്കിലും കുറിപ്പ് ബന്ധപ്പെട്ട ഫയലിനൊപ്പം കൂട്ടിച്ചേർക്കേണ്ടതായിരുന്നു. എന്നാൽ, ഇപ്പോൾ ഫയലിൽ കാണുന്നില്ലെന്നാണ്​ ആഭ്യന്തര അണ്ടർ സെക്രട്ടറി എം.പി പ്രിയമോൾ നൽകിയ അധിക സത്യവാങ്​മൂലത്തിൽ പറയുന്നത്​. സോളാർ കമീഷൻ റിപ്പോർട്ട്​​ തള്ളണമെന്ന ഉമ്മൻ ചാണ്ടിയുടെ ഹരജിയിലാണ്​ സർക്കാർ സത്യവാങ്​മൂലം. 

സോളാർ തട്ടിപ്പിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും പേഴ്സനൽ സ്​റ്റാഫിനും പങ്കുണ്ടെന്നാരോപിച്ച്​ നിയമസഭക്കകത്തും പുറത്തും വലിയ പ്രക്ഷോഭങ്ങൾ നടന്നതായി സത്യവാങ്​മൂലത്തിൽ പറയുന്നു. ഇത്​ സംബന്ധിച്ച നൂറോളം ചോദ്യങ്ങൾക്ക്​ ഉമ്മൻ ചാണ്ടി സഭയിൽ മറുപടി നൽകിയിട്ടുണ്ട്​. 2014 ആഗസ്​റ്റിൽ പ്രതിപക്ഷം സെക്ര​േട്ടറിയറ്റിന്​ മുന്നിൽ ജനകീയ പ്രക്ഷോഭം നടത്തി ജുഡീഷ്യൽ കമീഷനെ നിയോഗിക്കുമെന്ന് 2013 ആഗസ്​റ്റ്​ 14 ന് ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചു. തുടർന്നാണ്​ മന്ത്രിസഭ യോഗം തീരുമാനമെടുത്തത്​.

സിറ്റിങ്​​ ജഡ്​ജിക്കായുള്ള അഭ്യർഥന രണ്ട്​ വട്ടം ചീഫ്​ ജസ്​റ്റിസ്​ തള്ളി. ഇതോടെ റിട്ട. ജസ്​റ്റിസ്​ ശിവരാജനെ കമീഷനായി നിയമിച്ച്​ 2013 ഒക്​ടോബർ 29ന്​ ഉത്തരവ്​ പ്രസിദ്ധീകരിച്ചു. നിയമനം ചോദ്യം ചെയ്​ത്​ ഹരജിക്കാരനായ മുൻ മുഖ്യമന്ത്രി അന്ന്​ കോടതിയെ സമീപിച്ചില്ല. എന്നാൽ, ഇതേ ആവശ്യമുന്നയിച്ച്​ മറ്റൊരാൾ നൽകിയ ഹരജി 2014 ജൂലൈ 24ന്​ ഹൈകോടതി തള്ളിയിട്ടുണ്ട്​. കമീഷൻ മുമ്പാകെ സരിതയെ എതിർ വിസ്താരം നടത്താൻ ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകന് അവസരം ലഭിച്ചില്ലെന്ന വാദം തെറ്റാണെന്നും സർക്കാർ വ്യക്തമാക്കി.

സരിതയുടെ മൊഴിയെടുത്തപ്പോഴെല്ലാം ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകൻ ഹാജരായിരുന്നു. എതിർ വിസ്​താരത്തിനുള്ള എല്ലാ അവസരവും ഹരജിക്കാരന്​ കമീഷൻ നൽകിയതിന്​ രേഖകളുണ്ട്​. പ്രധാനപ്പെട്ട ചില രേഖകൾ സർക്കാർ കോടതിയിൽ ഹാജരാക്കി. കൂടുതൽ രേഖകൾ ആവശ്യമെങ്കിൽ ഹാജരാക്കാമെന്നും വ്യക്​തമാക്കിയിട്ടുണ്ട്​. അതേസമയം, സോളാർ കേസിൽ മാർച്ച്​ 17ന്​ ശനിയാഴ്​ച സ്​പെഷൽ സിറ്റിങ്​​ നടത്താൻ കോടതി തീരുമാനിച്ചു. സർക്കാറിനുവേണ്ടി കേസിൽ ഹാജരായ മുൻ സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാറി​​​​​െൻറ വാദം വെള്ളിയാഴ്​ചയും തുടർന്നു. അദ്ദേഹത്തി​​​​​െൻറ അപേക്ഷ പരിഗണിച്ചാണ്​ ശനിയാഴ്​ചത്തെ സ്​പെഷൽ സിറ്റിങ്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala govthigh courtsolar commissionkerala newsmalayalam news
News Summary - Solar Commission Appointment in High Court -Kerala News
Next Story