കോഴിേക്കാട്ടെ സോളാർ കേസിൽ സരിതയുടെ വാറൻറിന് സ്റ്റേ
text_fieldsകോഴിക്കോട്: സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട കോഴിക്കോട്ടെ കേസിൽ സരിതാനായർക്ക് മൂന്നാം ജുഡീഷ്യൽ ഫസ്റ ്റ് ക്ലാസ് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറൻറ് ഹൈകോടതി താൽക്കാലികമായി സ്േറ്റ ചെയ്തു. വെള്ളിയാഴ് ച കേസ് പരിഗണിച്ചപ്പോൾ സരിതയുടെ അഭിഭാഷകൻ കോടതിയെ ഇക്കാര്യം അറിയിക്കുകയായിരുന്നു. വിധിപറയാൻ െവച്ച കേസിൽ ഹാജരാകാത്തതിനാണ് സരിതയുടെ ജാമ്യം റദ്ദാക്കിയിരുന്നത്. കേസ് വീണ്ടും ജൂൺ 21ന് പരിഗണിക്കും.
കോഴിക്കോട് സെൻറ് വിൻെസൻറ് കോളനി ഫജർഹൗസിൽ അബ്ദുൽ മജീദ് നൽകിയ കേസിലാണ് വിചാരണ നടക്കുന്നത്. അബ്ദുൽ മജീദിെൻറ വീട്ടിലും ഓഫിസിലും സോളാർ സ്ഥാപിക്കാനും സോളാർ ഫ്രാെഞ്ചെസി നൽകാനുമായി 42,70,378 രൂപ വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. ബിജുരാധാകൃഷ്ണൻ സ്വന്തമായും സരിത അഡ്വ.എസ്. പ്രേംലാൽ, എം. മോഹനദാസൻ എന്നിവർ മുഖേനയുമാണ് േകസ് വാദിക്കുന്നത്. േപ്രാസിക്യൂഷനുവേണ്ടി അസി. പബ്ലിക് േപ്രാസിക്യൂട്ടർ ജെഫ്രി ജോർജ് ജോസഫ് ഹാജരായി.
