സോളാർ കേസിൽ അന്തിമവാദം മാറ്റി
text_fieldsതിരുവനന്തപുരം: ഹൈകോടതി അഞ്ച് ദിവസത്തെ സ്റ്റേ അനുവദിച്ചതിനെതുടർന്ന് സോളാർ ത ട്ടിപ്പ് കേസിെൻറ അന്തിമവാദം പരിഗണിക്കുന്നത് കോടതി 18ലേക്ക് മാറ്റി. പ്രതിയായ സരി ത എസ്. നായർ കഴിഞ്ഞദിവസം നൽകിയ സാക്ഷിപ്പട്ടിക കോടതി നിരസിച്ചിരുന്നു. സാക്ഷിവിസ്താരം പൂർത്തിയായ സാഹചര്യത്തിൽ ആവശ്യം അംഗീകരിക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇൗ ഉത്തരവിെൻറ പകർപ്പ് കോടതിയിൽനിന്ന് ലഭിക്കാത്തതിനാൽ സ്റ്റേ നൽകണമെന്നാണ് സരിത ഹൈകോടതിയിൽ ആവശ്യപ്പെട്ടത്. അതിെൻറ അടിസ്ഥാനത്തിലാണ് അഞ്ച് ദിവസത്തെ സ്റ്റേ ലഭിച്ചത്.
വ്യാഴാഴ്ച തിരുവനന്തപുരം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കേസ് പരിഗണിച്ചപ്പോൾ സ്റ്റേ ഉത്തരവ് ഹാജരാക്കിയ സരിതയുടെ അഭിഭാഷകനോട്, ആവശ്യപ്പെടാതെ പകർപ്പ് എങ്ങനെ നൽകുമെന്ന് കോടതി ആരാഞ്ഞു. ഇതിന് വ്യക്തമായ ഉത്തരം നൽകാൻ അഭിഭാഷകന് സാധിച്ചില്ലെങ്കിലും കേസ് പരിഗണിക്കുന്നത് മാറ്റുകയായിരുന്നു.
സരിതയും ബിജു രാധാകൃഷ്ണനും വ്യവസായിയായ ടി.സി. മാത്യുവിന് സോളാർ പാനലുകളുടെയും കാറ്റാടിയന്ത്രങ്ങളുടെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിതരണാവകാശം നൽകാമെന്ന് വാഗ്ദാനം നൽകി 1.5 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്.
