സോളാർ: ഹേമചന്ദ്രൻ, പത്മകുമാര്‍ എന്നിവരെ സസ്പെൻഡ് ചെയ്തേക്കും
text_fieldsതിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ക്രിമിനൽ കുറ്റത്തിൽനിന്ന് രക്ഷിക്കാൻ ശ്രമിച്ചതിന് സോളാർ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിനെതിരെ കൂടുതൽ നടപടി ഉണ്ടായേക്കും. പ്രത്യേക അന്വേഷണസംഘം തലവനായിരുന്ന ഡി.ജി.പി എ. ഹേമചന്ദ്രൻ, എ.ഡി.ജി.പി. പത്മകുമാര്‍ എന്നിവരെ സസ്പെൻഡ് ചെയ്തേക്കും.
ഡി.വൈ.എസ്.പി ഹരികൃഷ്ണന്‍, സി.ആർ അജിത് എന്നിവരെ കഴിഞ്ഞദിവസം തന്നെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
എ. ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് മാറ്റി കെ.എസ്.ആർ.ടി.സി എം.ഡിയായും കെ. പത്മകുമാറിനെ കെ.എസ്.ഇ.ബി വിജിലൻസിൽനിന്ന് മാർക്കറ്റ് ഫെഡ് എം.ഡിയായും മാറ്റിനിയമിച്ചിരുന്നു.
അതേസമയം, സോളാർ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് ഉത്തരവിറങ്ങി. ഡി.ജി.പി രാജേഷ് ദിവാന്‍റെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെയാണ് നിയോഗിച്ചത്. ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരെ മാനഭംഗത്തിനും തെളിവ് നശിപ്പിച്ചതിനും കേസെടുക്കാനാണ് സാധ്യത. നിലവിലെ അന്വേഷണ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം മാത്രമേ ചോദ്യം ചെയ്യലും അറസ്റ്റും പോലുള്ള കടുത്ത നടപടികളിലേക്ക് കടക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
