Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസോളാർ:...

സോളാർ: ഉമ്മൻചാണ്ടിക്കെതിരായ കേസ്​ ഒമ്പതിലേക്ക്​ മാറ്റി

text_fields
bookmark_border
സോളാർ: ഉമ്മൻചാണ്ടിക്കെതിരായ കേസ്​ ഒമ്പതിലേക്ക്​ മാറ്റി
cancel

ബാംഗ്ലൂർ: സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരായ കേസ്​ പരിഗണിക്കുന്നത്​ ബാംഗുളൂരു സെഷൻസ്​ കോടതി ഇൗ മാസം ഒമ്പതിലേക്ക്​ മാറ്റി. വ്യവസായി എം.കെ കുരുവിളയുടെ അഭിഭാഷക​​െൻറ ആവശ്യപ്രകാരമാണ്​ കേസ്​ പരിഗണിക്കുന്നത്​ മാറ്റിയത്​.

എം.കെ കുരുവിള നൽകിയ പരാതിയിൽ സോളാർ കേസിൽ നഷ്​ടപരിഹാരമായി ഉമ്മൻചാണ്ടിയും അഞ്ച്​ പ്രതികളും ചേർന്ന്​ 1.6 കോടി രൂപ നൽകണമെന്ന്​ കഴിഞ്ഞ ഒക്​ടോബർ 24ന്​ ബംഗുളൂരു സെഷൻസ്​ കോടതി വിധിച്ചിരുന്നു.

വിധിയെ ചോദ്യം ചെയ്​തും ത​​െൻറ ഭാഗം കേൾക്കാതെയാണ്​ വിധി എന്ന്​ കാണിച്ചും രണ്ട്​ ഹരജികൾ ഉമ്മൻചാണ്ടി കോടതിയിൽ സമർപ്പിച്ചിരുന്നു. ഹരജിയിൽ വാദം കേട്ട കോടതി കുറ്റക്കാരനല്ലെന്നതിനുള്ള തെളിവുകളുമായി കോടതിയിൽ ഹാജരാകാൻ ആവശ്യ​െപ്പടുകയായിരുന്നു.

കഴിഞ്ഞ ഡിസംബർ 14നാണ്​ ഹാജരാകാൻ ആവശ്യപ്പെട്ടതെങ്കിലും അസൗകര്യമറിയിച്ച്​ ഉമ്മൻചാണ്ടിയുടെ അഭിഭാഷകൻ കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ്​ ഇന്ന്​ ഹാജരാകാൻ നിർദ്ദേശിച്ചത്​. രാവിലെ 10.30 ഒാടെ തന്നെ അഭിഭാഷകരുമൊത്ത്​ ഉമ്മൻചാണ്ടി കോടതിയിൽ ഹാജരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen Chandysolar case
News Summary - solar case shifted to jan 9
Next Story