തിരുവനന്തപുരം: സോളാർ കരാർ നൽകാമെന്നുപറഞ്ഞ് ടി.സി. മാത്യുവിനെ കബളിപ്പിച്ച് പണ ംതട്ടിയെന്ന കേസിൽ പ്രതികളായ സരിത എസ്. നായരെയും ബിജു രാധാകൃഷ്ണനെയും കോടതി തെളിവു കളുടെ അഭാവത്തിൽ വെറുതെവിട്ടു. തിരുവനന്തപുരം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ് റ് സുരേഷാണ് ഇരുവരെയും വെറുതെവിട്ടത്.
കേസിൽ ക്രിമിനൽ തട്ടിപ്പ് നടന്നിട്ടില്ലെന്നും കരാർ ലംഘനം മാത്രമേ ഉള്ളൂവെന്നും ഉത്തരവിൽ വ്യക്തമാക്കി. ടി.സി. മാത്യു കോടതിയിൽ നൽകിയ സ്വകാര്യ ഹരജിയെത്തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ടീം സോളാർ എനർജി സൊല്യൂഷൻസ് കമ്പനിയുടെ കൊച്ചി മേഖല ഓഫിസിലെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായ ലക്ഷ്മി നായരാണെന്നും ഡയറക്ടർ ആർ.ബി. നായരാണെന്നും വിശ്വസിപ്പിച്ച് വ്യവസായിയായ ടി.സി. മാത്യുവിന് സോളാർ പാനലുകളുടെയും കാറ്റാടിയന്ത്രങ്ങളുടെയും തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിതരണാവകാശം നൽകാമെന്നു പറഞ്ഞ് 1.5 കോടി തട്ടിയെന്നായിരുന്നു കേസ്. 2013ലാണ് സംഭവം. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിതക്കും ബിജുവിനുമെതിരെ വേറെയും കേസുകളുണ്ട്.