Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സോളാർ കേസ്: ഉമ്മൻചാണ്ടിയുടെ ഹരജിയിൽ വാദം തുടങ്ങി
text_fieldsbookmark_border
കൊച്ചി: സോളാർ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് റദ്ദാക്കണമെന്നും തുടർ നടപടികൾ തടയണമെന്നും ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ ഹരജിയിൽ ഹൈകോടതി വാദം കേൾക്കാൻ തുടങ്ങി. ഉമ്മൻ ചാണ്ടിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലിെൻറ വാദം തുടരുകയാണ്. സോളാർ കമ്മീഷെൻറ നിയമനം നിയമ വിരുദ്ധമാണ്. കമ്മീഷെൻറ പരിഗണനാ വിഷയങ്ങൾ തീരുമാനിച്ചതിൽ അപാകതയുണ്ട്. കമ്മീഷൻ ഓഫ് എൻക്വയറി നിയമത്തിന് വിരുദ്ധമാണ് നിയമനം എന്നുമാണ് കപിൽ സിബലിെൻറ വാദം. സമാന ആവശ്യവുമായി ഹരജി നൽകിയ തിരുവഞ്ചൂർ രാധാകൃഷ്ണെൻറയും രജിയെ എതിർക്കുന്ന സർക്കാർ, ലോയേഴ്സ് യൂണിയൻ, കെ സുരേന്ദ്രൻ എന്നിവരുടെ വാദവും കോടതി കേൾക്കും.
Next Story
