Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സോളാർ കേസ്:സർക്കാരിെൻറ മുഖം രക്ഷിക്കാനുള്ള ശ്രമം– ഹസൻ
text_fieldsbookmark_border
തിരുവനന്തപുരം: സോളാർ കമീഷൻ റിപ്പോർട്ടിൽ സർക്കാറിന് നഷ്ടപ്പെട്ട മുഖം രക്ഷിക്കാനുള്ള നടപടിയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം ഹസൻ. അന്വേഷണത്തെ യു.ഡി.എഫ് ഭയക്കുന്നില്ല. കോൺഗ്രസിനെയും യു.ഡി.എഫിനെയും തകർത്താനുള്ള തീരുമാനത്തെ നിയമപരമായി നേരിടും. ഇടതുപക്ഷ സർക്കാരിനെ തുറന്നു കാണിച്ചതിലുള്ള പകപോക്കലാണ് നടപടിയെന്നും ഹസൻ ആരോപിച്ചു.
സോളാർ കമീഷൻ റിപ്പോർട്ടിൽ ഇപ്പോഴുള്ള നടപടി മാർക്സിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ തീരുമാനമാണ്. റിപ്പോർട്ട് പുറത്തുവിടാതെയാണ് മുഖ്യമന്ത്രി നടപടിക്ക് ഒരുങ്ങുന്നത്. റിപ്പോർട്ട് സർക്കാർ പ്രസിദ്ധീകരിക്കണം. എന്തുകൊണ്ടാണ് സർക്കാർ നിയമ സെക്രട്ടറിയുടെ ഉപദേശം തേടാതിരുന്നതെന്നും ഹസൻ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
