സോളാർ കമീഷൻ ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും
text_fieldsകൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിച്ച ജസ്റ്റിസ് ജി. ശിവരാജന് കമീഷന് ചൊവ്വാഴ്ച സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചേക്കും. കമീഷെൻറ കാലാവധി സെപ്റ്റംബർ 27ന് അവസാനിക്കുന്ന സാഹചര്യത്തിൽ ഒരുദിവസം മുേമ്പ റിപ്പോർട്ട് നൽകുമെന്നാണ് സൂചന. 2015 ജനുവരി 12ന് ആരംഭിച്ച സാക്ഷിവിസ്താരം 2017 ഫെബ്രുവരി 15നാണ് അവസാനിച്ചത്. 216 സാക്ഷികളെ വിസ്തരിച്ചു. 893 രേഖകള്‍ കമീഷന് അടയാളപ്പെടുത്തി.
സോളാര്‍ തട്ടിപ്പും അനുബന്ധ സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച ആരോപണങ്ങൾ ശക്തമായിരിക്കെ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുേമ്പാൾ 2013 ഒക്ടോബര്‍ 28നാണ് റിട്ട.ജസ്റ്റിസ് ജി.ശിവരാജനെ അന്വേഷണ കമീഷനായി നിശ്ചയിച്ചത്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി കമീഷനുമുന്നില്‍ തുടര്‍ച്ചയായി 14 മണിക്കൂര്‍ മൊഴി നൽകിയിരുന്നു.
