Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോളാർ തുടരന്വേഷണം: സരിതയിൽനിന്ന്​ െമാഴിയെടുത്തു

text_fields
bookmark_border
സോളാർ തുടരന്വേഷണം: സരിതയിൽനിന്ന്​ െമാഴിയെടുത്തു
cancel

തിരുവനന്തപുരം: സോളാർ തുടരന്വേഷണത്തി​​െൻറ ഭാഗമായി  പ്രതി സരിതാനായരിൽനിന്ന്​ ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. തിങ്കളാഴ്ച പൊലീസ് ആസ്ഥാനത്തെ ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിയാണ് മൊഴി നൽകിയത്. ജസ്​റ്റിസ് ശിവരാജൻ അധ്യക്ഷനായ സോളാർ കമീഷൻ റിപ്പോർട്ടി​​െൻറ അടിസ്ഥാനത്തിൽ സർക്കാർ പ്രഖ്യാപിച്ച തുടരന്വേഷണ നടപടികളുടെ ഭാഗമായാണ് സരിതയുടെ മൊഴി അന്വേഷണസംഘം എടുത്തത്.

മുൻ മുഖ്യമന്ത്രിയടക്കം കോൺഗ്രസ് നേതാക്കൾക്കെതിരായ ലൈംഗിക ആരോപണങ്ങളെക്കുറിച്ചും വിവിധ ഘട്ടങ്ങളിൽ പുറത്തുവന്ന സരിതയുടെ കത്തുകളെക്കുറിച്ചുമാണ് സരിതയിൽനിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചത്. ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരെ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഉറച്ചുനിൽക്കുന്നതായി സരിത മൊഴി നൽകിയതായാണ് സൂചന.

ജസ്​റ്റിസ് ശിവരാജൻ അധ്യക്ഷനായ സോളാർ കമീഷൻ റിപ്പോർട്ടി​​​െൻറ അടിസ്ഥാനത്തിലാണ്​ കഴിഞ്ഞ  ഒക്ടോബർ 11ന് സോളാർ കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ചത്.  ഇതിനു പിന്നാലെയാണ്,  അന്വേഷണം അട്ടിമറിച്ചത്​ സംബന്ധിച്ച്​ സരിത മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Solar Case: Crime branch hear Saritha Nair statement -Kerala News
Next Story