Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉമ്മൻചാണ്ടി,...

ഉമ്മൻചാണ്ടി, തിരുവഞ്ചൂർ, ആര്യാടൻ അടക്കമുള്ളവർക്കെതിരെ ക്രിമിനൽ കേസെടുക്കും

text_fields
bookmark_border
ഉമ്മൻചാണ്ടി, തിരുവഞ്ചൂർ, ആര്യാടൻ അടക്കമുള്ളവർക്കെതിരെ ക്രിമിനൽ കേസെടുക്കും
cancel

തിരുവനന്തപുരം: സോളാർ തട്ടിപ്പ്​ സംബന്ധിച്ച് ​അന്വേഷിച്ച ജസ്​റ്റിസ്​ ശിവരാജൻ കമീഷൻ റിപ്പോർട്ടിന്മേൽ സർക്കാർ കർശനനടപടിക്ക്​. സർക്കാറിന്​ ലഭിച്ച നിയമോപദേശത്തി​​​െൻറ അടിസ്​ഥാനത്തിൽ മുൻ മുഖ്യമന്ത്രി, മുൻ കേന്ദ്ര-സംസ്​ഥാന മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, രാഷ്​ട്രീയ നേതാക്കൾ, പൊലീസ്​ ഉദ്യോഗസ്​ഥൻ, മുൻ മുഖ്യമന്ത്രിയുടെ പേഴ്​സണൽ സ്​റ്റാഫ്​ അംഗങ്ങൾ തുടങ്ങി രണ്ടുഡസനോളം പേർക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ്​ സർക്കാർ തീരുമാനം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ ആഭ്യന്തരമന്ത്രി  തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻ വൈദ്യുതി വകുപ്പ്​ മന്ത്രി ആര്യാടൻ മുഹമ്മദ് , മുൻ കേന്ദ്രമന്ത്രി പളനി മാണിക്യം, എം.പിമാരായ കെ.സി. വേണുഗോപാൽ, ജോസ്​ കെ. മാണി, എം.എൽ.എമാരായ അടൂർ പ്രകാശ്​, ഹൈബി ഈഡൻ, എ.പി അനിൽകുമാർ, മോൻസ്​ ജോസഫ്​,  മുൻ എം.എൽ.എമാരായ തമ്പാനൂർ രവി, ബെന്നി െബഹ്​നാൻ, എ.പി. അബ്​ദുല്ലക്കുട്ടി, പി.സി. വിഷ്​ണുനാഥ്​, ഡി.ജി.പി എ. ഹേമചന്ദ്രൻ, എ.ഡി.ജി.പി കെ. പത്മകുമാർ, ഡി.വൈ.എസ്​.പി കെ. ഹരികൃഷ്​ണൻ, പൊലിസ്​ അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ജി.ആർ അജിത്​കുമാർ, കെ.പി.സി.സി ജന.സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, ഉമ്മൻ ചാണ്ടിയുടെ പേഴ്​സനൽ സ്​റ്റാഫ്​ അംഗങ്ങളായ ടെന്നിജോപ്പൻ, ജിക്കുമോൻ ജേക്കബ്​, ഗൺമാൻ സലിംരാജ്​, ഡൽഹിയിലെ സഹായി കുരുവിള എന്നിവർക്കെതിരെയാണ്​ കേസെടുക്കുക. 

സോളാർ കേസുകളെക്കുറിച്ചും മുൻ അന്വേഷണസംഘത്തിന്​ സംഭവിച്ച വീഴ്​ച ഉൾപ്പെടെ അന്വേഷിക്കാനും ഡി.ജി.പി രാജേഷ്​ ദിവാ​​​െൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെയും നിയോഗിച്ചു. തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി സരിത കത്തിൽ ആരോപിച്ചവർക്കെതിരെ ബലാത്സംഗകേസ്​ രജിസ്​റ്റർ ചെയ്യാനും നിർദേശിച്ചു. ശിവരാജൻ കമീഷൻ റിപ്പോർട്ടി​​​െൻറ അടിസ്​ഥാനത്തിൽ നടപടിയാകാമെന്ന്​ അഡ്വക്കറ്റ്​ ജനറൽ, ഡയറക്​ടർ ജനറൽ ഒാഫ്​ പ്രോസിക്യൂഷൻ എന്നിവരാണ്​ സർക്കാറിന്​ നി​യമോപദേശം നൽകിയത്​. സോളാർ തട്ടിപ്പിൽ മുൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടേതായി കമീഷൻ കണ്ടെത്തിയ പങ്ക്​ ഇങ്ങനെ:

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി
കുറ്റം: - അഴിമതി, മാനഭംഗം
നടപടി: - അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് അന്വേഷണം, മാനഭംഗക്കേസ്, നിലവിലുള്ള കേസുകളിൽ തുടരന്വേഷണം
(പെരുമ്പാവൂർ പൊലീസ്​ സ്​റ്റേഷനിൽ രജിസ്​റ്റർ ചെയ്​ത  ക്രൈം നമ്പർ 368 / 2013, കോന്നി പൊലീസ് സ്റ്റേഷൻ ക്രൈം നമ്പർ 656 / 2013 എന്നീ കേസുകളിൽ ഉമ്മൻ ചാണ്ടിക്കും ​േപഴ്സനൽ സ്റ്റാഫ് അംഗങ്ങളായ ടെന്നി ജോപ്പൻ, ജിക്കുമോൻ ജേക്കബ്, ഗൺമാൻ സലിംരാജ്, ഉമ്മൻ ചാണ്ടിയുടെ ഡൽഹിയിലെ സഹായി കുരുവിള എന്നിവർക്കുമെതിരെയും കുറ്റകരമായ ഗൂഢാലോചന, പ്രതികളെ സഹായിച്ചു തുടങ്ങിയ ആരോപണങ്ങളും സജീവമായ പങ്കാളിത്തത്തെക്കുറിച്ചും ക്രിമിനൽ നടപടി ചട്ടം 173 (8) പ്രകാരം തുടരന്വേഷണം )

മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ
കുറ്റം: - ഉമ്മൻ ചാണ്ടിയെ കേസിൽ നിന്ന്​ ഒഴിവാക്കാൻ അന്വേഷണോദ്യോഗസ്​ഥരിൽ സ്വാധീനം ചെലുത്തി
നടപടി: - ക്രിമിനൽ കേസ്

മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് 
കുറ്റം: - അഴിമതി, മാനഭംഗം
നടപടി: - അഴിമതിക്കും മാനഭംഗത്തിനും കേസ്, തുടരന്വേഷണം. വിജിലൻസും പ്രത്യേക അന്വേഷണ സംഘവും അന്വേഷിക്കും.

കെ.സി. വേണുഗോപാൽ (എംപി)
കുറ്റം: - അഴിമതി, മാനഭംഗം
നടപടി:- അഴിമതിക്കും മാനഭംഗത്തിനും കേസ്

ജോസ് കെ. മാണി (എംപി)
കുറ്റം: - മാനഭംഗം
നടപടി: - അഴിമതിക്കും മാനഭംഗത്തിനും കേസ്

അടൂർ പ്രകാശ് (എംഎൽഎ)
കുറ്റം: - അഴിമതി, മാനഭംഗം
നടപടി: - അഴിമതിക്കും മാനഭംഗത്തിനും കേസ്

ഹൈബി ഈഡൻ (എംഎൽഎ)
കുറ്റം: - മാനഭംഗം
നടപടി: - അഴിമതിക്കും മാനഭംഗത്തിനും കേസ് 

എ.പി. അനിൽകുമാർ (എംഎൽഎ)
കുറ്റം: - മാനഭംഗം
നടപടി: - അഴിമതിക്കും മാനഭംഗത്തിനും കേസ്

മോൻസ്​ ജോസഫ്​ (എം.എൽ.എ) 
കുറ്റം: മാനഭംഗം 
നടപടി: അഴിമതി മാനഭംഗം 

പളനിമാണിക്യം (മുൻ കേന്ദ്രമന്ത്രി)
കുറ്റം: - മാനഭംഗം
നടപടി: - അഴിമതിക്കും മാനഭംഗത്തിനും കേസ്

എ. ഹേമചന്ദ്രൻ (ഡി.ജി.പി)
കുറ്റം: - അന്വേഷണത്തിലിടപെട്ടു
നടപടി: - പ്രത്യേക സംഘത്തി​​​െൻറ  അന്വേഷണം, സ്​ഥലംമാറ്റം

കെ. പത്മകുമാർ (എ.ഡി.ജി.പി)
കുറ്റം: - മാനഭംഗം, തെളിവ്​  നശിപ്പിക്കൽ, കുറ്റവാളികളെ രക്ഷിക്കാൻ ശ്രമം
നടപടി: - ക്രിമിനൽ കേസ്, സ്ഥാനമാറ്റം

കെ. ഹരികൃഷ്ണൻ (ഡി.വൈ.എസ്.പി)
കുറ്റം: - തെളിവു നശിപ്പിക്കൽ, കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിക്കൽ
നടപടി: - വകുപ്പുതല നടപടി, സ്​ഥലംമാറ്റം, ക്രിമിനൽ കേസ്, അന്വേഷണം 

തമ്പാനൂർ രവി (മുൻ എം.എൽ.എ)
കുറ്റം: - പ്രതികളെ രക്ഷപ്പെടുത്താൻ  ശ്രമം, ക്രിമിനൽ അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമം, തെളിവുകൾ നശിപ്പിക്കൽ
നടപടി: - ക്രിമിനൽ കേസ്

ബെന്നി െബഹ്​നാൻ (മുൻ എംഎൽഎ)
കുറ്റം: - പ്രതികളെ രക്ഷപ്പെടുത്താൻ മനഃപൂർവമായി ശ്രമം, ക്രിമിനൽ അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമം, തെളിവുകൾ നശിപ്പിക്കൽ
നടപടി: - ക്രിമിനൽ കേസ്

എ.പി. അബ്​ദുല്ലക്കുട്ടി (മുൻ എംഎൽഎ)
കുറ്റം - മാനഭംഗം
നടപടി - അഴിമതിക്കും മാനഭംഗത്തിനും കേസ്

പി.സി. വിഷ്​ണുനാഥ്​ (മുൻ എം.എൽ.എ) 
കുറ്റം മാനഭംഗം 
നടപടി അഴിമതി, മാനഭംഗം കേസ്​ 


ജി.ആർ. അജിത് (പൊലീസ് അസോ. മുൻ ജന. സെക്രട്ടറി)
കുറ്റം: - സോളർ കേസ് പ്രതികളിൽനിന്ന് കൈക്കൂലി വാങ്ങി
നടപടി: - വകുപ്പുതല നടപടി, വിജിലൻസ് അന്വേഷണം


എൻ. സുബ്രഹ്മണ്യൻ  (കെ.പി.സി.സി ജന.സെക്രട്ടറി) 
കുറ്റം: - മാനഭംഗം
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandysolar casekerala newsmalayalam news
News Summary - Solar Case: Commission Report, UDF-Kerala News
Next Story