സോളാർ കേസ്: അന്വേഷണസംഘത്തിലെ ആറ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം
text_fieldsതിരുവനന്തപുരം: സോളാർ കേസ് അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ വകുപ്പുതല നടപടി തുടങ്ങി. അതിെൻറ ഭാഗമായി മുൻ അന്വേഷണസംഘത്തിലെ ആറ് ഉദ്യോഗസ്ഥരെ സർക്കാർ സ്ഥലംമാറ്റി.
എസ്.പിമാരായ റെജി ജേക്കബ്, അജിത്, ഡിവൈ.എസ്.പിമാരായ ജെയ്സൺ കെ. എബ്രഹാം, സുദർശൻ, സി.ഐമാരായ റോയ്, ബിജു എന്നിവർക്കാണ് സ്ഥലംമാറ്റം. നിലവിൽ ട്രാഫിക് സൗത്ത് സോൺ എസ്.പിയായ ജി. അജിതിനെ ആൻറി ടെററിസ്റ്റ് സ്ക്വാഡിലേക്കും ൈക്രംബ്രാഞ്ച് ആസ്ഥാനത്തെ എസ്.പി റെജി ജേക്കബിനെ തൃശൂർ പൊലീസ് അക്കാദമിയുടെ അസി. ഡയറക്ടറായും ഡിവൈ.എസ്.പിമാരായ സുദർശൻ, ജെയ്സൺ എന്നിവരെ യഥാക്രമം വയനാട് സ്പെഷൽ ബ്രാഞ്ചിലേക്കും കാസർകോട് ഡി.സി.ആർ.ബിയിലേക്കുമാണ് മാറ്റിയത്.
മാള സി.ഐ റോയിയെ പത്തനംതിട്ട ൈക്രംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലേക്കാണ് മാറ്റിയത്. നിലവിൽ എറണാകുളം സ്പെഷൽ ബ്രാഞ്ച് എസ്.ഐ ബിജു കെ. പൗലോസ് കാസർകോട് ൈക്രംബ്രാഞ്ചിലേക്കും മാറ്റിനിയമിച്ചു.
