Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉമ്മൻചാണ്ടിക്കെതിരായ ആരോപണങ്ങളിൽ മാറ്റമില്ല -സരിത നായർ

text_fields
bookmark_border
ഉമ്മൻചാണ്ടിക്കെതിരായ ആരോപണങ്ങളിൽ മാറ്റമില്ല -സരിത നായർ
cancel

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് സോളാർ കേസ് മുഖ്യപ്രതി സരിത എസ്. നായർ. താൻ സോളാർ കമീഷന് മുമ്പാകെ കൊടുത്ത തെളിവുകളിൽ 70 ശതമാനവും ഉമ്മൻചാണ്ടിക്ക് എതിരാണ്. അദ്ദേഹം ആരോപണങ്ങൾ നിഷേധിക്കുന്നത് സ്വാഭാവികമാണെന്നും സരിത പറഞ്ഞു.

തന്നെ കണ്ടിട്ടില്ല, കേട്ടിട്ടില്ല, മിണ്ടിയിട്ടില്ല, സോളാർ കമ്പനിയുമായി യാതൊരു ഇടപാടും നടത്തിയിട്ടില്ല, താനുമായി യാതൊരു ബന്ധവുമില്ല എന്നാണ് ഉമ്മൻചാണ്ടി പറഞ്ഞിട്ടുള്ളത്. ഇക്കാര്യം അദ്ദേഹത്തോട് നേരിട്ടു ചോദിക്കാനാണ് ക്രോസ് വിസ്താരം ആവശ്യപ്പെട്ടതെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഉമ്മൻചാണ്ടിയെ ക്രോസ് വിസ്താരം ചെയ്യാൻ സരിത നായർക്ക് സോളാർ കമീഷൻ അനുമതി നൽകിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - solar case accuse saritha nair to former cm oommen chandy
Next Story