Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഷ്​റഫ്​ മലയാളി...

അഷ്​റഫ്​ മലയാളി യാത്രയായി, സൗഹൃദത്തിന്‍റെ പൂക്കാലം ബാക്കിയാക്കി...

text_fields
bookmark_border
Ashraf Malayali
cancel

സാംസ്‌കാരിക പ്രവര്‍ത്തകനും സാഹിത്യാസ്വാദകനുമായ അഷ്‌റഫ് മലയാളി (52) നിര്യാതനായി. രണ്ടാഴ്ചയായി കോവിഡ് ബാധിച്ച് ഒറ്റപ്പാലത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ന്യുമോണിയ ബാധിച്ച്​ ആരോഗ്യസ്​ഥിതി മോശമാകുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന എ.എ. മലയാളിയുടെ മകനാണ്.

സൗഹൃദങ്ങളുടെ പൂക്കാലമായിരുന്നു അഷ്​റഫ്​ മലയാളിയുടെ ജീവിതം. ഫോ​ട്ടോ​ഗ്രാഫർ, കലാകാരൻ എന്നീ നിലകളിലെല്ലാം ജീവിതം അടയാളപ്പെടുത്തിയ അഷ്​റഫ്​​ സാംസ്​കാരിക-സാഹിത്യ രംഗത്തെ പ്രമുഖരുമായി ഏറെ അടുപ്പം പുലർത്തി. ഒ.വി. വിജയൻ, വി.കെ.എൻ, ഒ.എൻ.വി, ഡി. വിനയചന്ദ്രൻ എന്നിവരുമായെല്ലാം സൗഹൃദം കാത്തുസൂക്ഷിച്ചു. ഒ.വി. വിജയന്‍റെ മരണശേഷം അദ്ദേഹത്തിന് തസ്‌റാക്കില്‍ സ്മാരകം ഒരുക്കുന്നതിന്​ തുടക്കം മുതല്‍ മുൻനിരയിലുണ്ടായിരുന്നു. മലയാള സാഹിത്യത്തിലും കവിതയിലും അദ്ദേഹത്തിനുണ്ടായിരുന്ന അറിവ് അഗാധമായിരുന്നു. ചങ്ങമ്പുഴയുടെയും ഇടപ്പള്ളിയുടെയും പി. കുഞ്ഞിരാമന്‍ നായരുടെയും വൈലോപ്പിള്ളിയുടെയും കവിതകള്‍ മനഃപാഠമായിരുന്നു.

വായനക്കിടയിൽ മനസ്സിൽ ഇടംപിടിക്കുന്ന വരികൾക്ക്​ ദൃശ്യചാരുത നൽകി സുഹൃത്തുക്കൾക്കായി സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത്​ അദ്ദേഹത്തിന്‍റെ ശീലമായിരുന്നു. കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്‍റെ 'അല' എന്ന കവിതാസമാഹരത്തിലെ കുറുങ്കവിതകൾ പുസ്​തകരൂപത്തിലാകും മുമ്പ്​ സാഹിത്യാസ്വാദകർക്ക്​ പരിചയപ്പെടുത്തിയത്​ അഷ്​റഫ്​ ആണ്​. ചുള്ളിക്കാടിന്‍റെ ചെറുകവിതകളെ കലാപരമായ വായനയിലേക്ക് നയിക്കാൻ ഓരോ കവിതയും മനോഹരമായ പോസ്റ്റുകളാക്കി അഷ്​റഫ്​ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ചുള്ളിക്കാട്​ 'അലകൾ' സമർപ്പിച്ചിരിക്കുന്നതും അഷ്​റഫ്​ മലയാളിക്കാണ്​.

താൻ വായിക്കുന്ന ഒാരോ സൃഷ്​ടിയെയും കലാപരമായി സമൂഹ മാധ്യമങ്ങളിൽ അടയാളപ്പെടുത്തിയിരുന്ന അഷ്​റഫ്​ ഒരു നിസ്വാർഥ സാഹിത്യ പ്രവർത്തനമാണ്​ നടത്തിയിരുന്നത്​. ഇടശ്ശേരി, മുല്ലനേഴി, സച്ചിദാനന്ദൻ, സാറ ജോസഫ്​, ചുള്ളിക്കാട്​, വിജയലക്ഷ്​മി, റഫീഖ്​ അഹമ്മദ്​, സുഭാഷ് ചന്ദ്രൻ, സരിത മോഹനന്‍ ഭാമ എന്നിവരുടെയെല്ലാം രചനകൾ അഷ്​റഫിലൂടെ വർണരൂപം പൂണ്ട്​ സമൂഹമാധ്യമങ്ങളിലെത്തി. പ്രമുഖരുടെ അവാർഡുനേട്ടങ്ങളും വേർപാടുമെല്ലാം അഷ്​റഫ്​ ഇതേ രീതിയിൽ പോസ്റ്റ്​ ചെയ്​തിരുന്നു.

എന്നും ക്യാമറക്ക്​ പിന്നിലായിരുന്നു അഷ്​റഫിന്‍റെ സ്​ഥാനം. സുഹൃത്തുക്കളുടെയും അവർ ഭാഗമാകുന്ന ചടങ്ങുകളുടെയും ഫോ​ട്ടോകൾ പകർത്തി നൽകുന്നതിൽ എന്നും ആനന്ദം കണ്ടെത്തിയിരുന്ന ഫോ​ട്ടോഗ്രാഫർ. മനുഷ്യ സ്‌നേഹത്തിന്‍റെ ആള്‍രൂപമായി അഷ്​റഫിനെ ഓർത്തെടുക്കുകയാണ്​ സുഹൃത്തുക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും. സാംസ്‌കാരിക, സാമൂഹിക രംഗത്തെ നിരവധി പ്രമുഖരാണ്​ അദ്ദേഹത്തിന് ആദരാജ്ഞലി അര്‍പ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ashraf Malayali
News Summary - Socio-cultural activist Ashraf Malayali passed away
Next Story