Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൊസൈറ്റി ഭൂമി...

സൊസൈറ്റി ഭൂമി വിൽക്കാൻ വ്യവസ്ഥകളിൽ റവന്യൂ വകുപ്പി​െൻറ ഇളവ്

text_fields
bookmark_border
Govt.-Land
cancel

തി​രു​വ​ന​ന്ത​പു​രം: ക​ട​ബാ​ധ്യ​ത​യി​ൽ മു​ങ്ങി​നി​ൽ​ക്കു​ന്ന സൊ​സൈ​റ്റി ഭൂ​മി​ക​ൾ വി​ൽ​ക്കാ​ൻ വ്യ​വ​സ്ഥ​ക​ളി​ൽ ഇ​ള​വു​ന​ൽ​കി റ​വ​ന്യൂ വ​കു​പ്പ്. ക​ണ്ണൂ​ർ ത​ല​ശ്ശേ​രി​യി​ലെ പ​ട്ടി​ക​ജാ​തി-​വ​ർ​ഗ സൊ​സൈ​റ്റി​ക്കു​വേ​ണ്ടി റ​വ​ന്യൂ വ​കു​പ്പ് അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി പി.​എ​ച്ച്. കു​ര്യ​ൻ വ്യ​വ​സ്ഥ​ക​ളി​ൽ ഇ​ള​വു ന​ൽ​കി ഉ​ത്ത​ര​വി​റ​ക്കി. ഈ ​ഉ​ത്ത​ര​വി​​െൻറ പി​ൻ​ബ​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത്​ നി​ര​വ​ധി സൊ​സൈ​റ്റി​ക​ൾ ഭൂ​മി വി​ൽ​പ​ന​ക്കാ​യി സ​ർ​ക്കാ​റി​നെ സ​മീ​പി​ക്കാ​ൻ ഇ​തോ​ടെ സാ​ഹ​ച​ര്യ​മൊ​രു​ങ്ങി. ക​ണ്ണാ​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന സൊ​സൈ​റ്റി​ക​ളി​ൽ പ​ല​ർ​ക്കും ഭൂ​മി​യു​ള്ള​ത്. 

ത​ല​ശ്ശേ​രി താ​ലൂ​ക്കി​ൽ പ​ട്ടി​ക​ജാ​തി-​വ​ർ​ഗ പ്രി​ൻ​റി​ങ് ആ​ൻ​ഡ്​ ബു​ക്ക് ബ​യ​ൻ​റി​ങ് ഇ​ൻ​ഡ​സ്ട്രി​യ​ൽ (വ​ർ​ക്ക് ഷോ​പ്​ ) കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി ലി​മി​റ്റ​ഡി​​െൻറ 10 സ​െൻറ്​ ഭൂ​മി വി​ൽ​ക്കാ​നാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. നേ​ര​ത്തേ ഭൂ​മി​യി​ൽ സൊ​സൈ​റ്റി  കെ​ട്ടി​ടം നി​ർ​മി​ക്കു​ക​യും പ്രി​ൻ​റി​ങ് സ്ഥാ​പ​നം ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 11 പേ​ർ​ക്ക് ഇ​വി​ടെ തൊ​ഴി​ലും ന​ൽ​കി. എ​ന്നാ​ൽ,  ന​ട​ത്തി​പ്പി​ലെ കെ​ടു​കാ​ര്യ​സ്ഥ​ത​മൂ​ലം 2007 മു​ത​ൽ സ്ഥാ​പ​നം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി. ഒ​ടു​വി​ൽ 27 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ക​ട​ബാ​ധ്യ​ത​യി​ലാ​യി സ്ഥാ​പ​നം.

സ്ഥാ​പ​ന​ത്തി​​െൻറ കൊ​ടു​വ​ള്ളി​യി​െ​ല ഭൂ​മി വി​റ്റാ​ൽ മാ​ത്ര​മേ ക​ട​ബാ​ധ്യ​ത​ക​ൾ തീ​ർ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്ന് സൊ​സൈ​റ്റി അ​ധി​കൃ​ത​ർ സ​ർ​ക്കാ​റി​നോ​ട് അ​പേ​ക്ഷി​ച്ചു. ക​ണ്ണൂ​ർ ക​ല​ക്ട​റും വ്യ​വ​സാ​യ വാ​ണി​ജ്യ ഡ​യ​റ​ക്ട​റും വി​ഷ​യം അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​റി​ന് ശി​പാ​ർ​ശ ചെ​യ്തു. ഇ​തി​നെ​ത്തു​ട​ർ​ന്ന്​ സ​ർ​ക്കാ​ർ കൈ​മാ​റാ​ൻ പാ​ടി​ല്ലെ​ന്ന വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ് അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തു ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കു​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSociety LandRevanue Land
News Summary - Society Land Sale - Kerala News
Next Story