സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) യു.ഡി.എഫിനെ പിന്തുണക്കും
text_fieldsകണ്ണൂർ: പാർലമെന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണക്കാൻ സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) സംസ്ഥാന സമിതി തീരുമാനിച്ചു. 20 പാർലമെന്റ് മണ്ഡലങ്ങളിലും പാർട്ടി സംസ്ഥാന ഭാരവാഹികൾക്കും സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കും ചുമതല നൽകി. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ചു രാജ്യത്തെ കോർപറേറ്റ് ചൂഷണത്തിന് സഹായമൊരുക്കുന്ന മോദി സർക്കാറിനെ താഴെ ഇറക്കാൻ ഇൻഡ്യ മുന്നണിയുടെ വിജയം ഉറപ്പാക്കണമെന്നും യോഗം അഭിപ്രായപെട്ടു.
സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബു അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്തു. മനോജ് ടി. സാരംഗ്, ഇ.കെ ശ്രീനിവാസൻ, സി.പി. ജോൺ, അഡ്വ. ജിജ ജെയിംസ് മാത്യു, എൻ റാം, ടോമി മാത്യു, കാട്ടുകുളം ബഷീർ, ജോൺ പെരുവന്താനം എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

