പെൻഷൻപറ്റിയവരെ ആശങ്കപ്പെടുത്തരുതെന്ന് പ്രതിപക്ഷത്തോട് ധനമന്ത്രി
text_fieldsസാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഫണ്ട് ലിമിറ്റഡിന്റെ ഉത്തരവാദിത്തത്തില്‍നിന്നും സര്‍ക്കാര്‍ പിന്മാറില്ലെന്ന് മന്ത്രി ബാലഗോപാല്‍ വ്യക്തമാക്കി. ബജറ്റില്‍ ഉള്‍പ്പെടുത്തിയ തുകതന്നെയാണ് പെന്‍ഷനായി നല്‍കുന്നത്. അതിനുള്ള ഫണ്ട് പരിപാലിക്കുന്നതിനാണ് പ്രത്യേക കമ്പനി രൂപവത്കരിച്ചത്.
കേന്ദ്രത്തില്‍നിന്നുള്ള വിഹിതങ്ങള്‍ വരുന്നതില്‍ ചിലപ്പോള്‍ കാലതാമസം ഉണ്ടാകും. അതിനാൽ മാസംതോറും മുടക്കംകൂടാതെ പെന്‍ഷന്‍ നല്‍കുന്നതിനാണ് കമ്പനി രൂപവത്കരിച്ചത്. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിന് കേന്ദ്രസർക്കാർ പലതരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യത്തിനായി ഒന്നിച്ചുനിന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും മന്ത്രി പറഞ്ഞു.
കമ്പനിയുടെ ബാധ്യതകളുടെ ഗാരന്‍റി ഏറ്റെടുക്കില്ലെന്നാണ് പുതുക്കിയ ഉത്തരവിലുള്ളതെന്ന് ഇറങ്ങിപ്പോക്ക് പ്രസംഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. കേന്ദ്രം നൽകുന്ന നഷ്ടപരിഹാരം 2022ല്‍ അവസാനിക്കുമെന്ന് ജി.എസ്.ടി തുടങ്ങുമ്പോള്‍ത്തന്നെ വ്യക്തമായിരുന്നു. എന്നിട്ടും അതു പരിഷ്‌കരിക്കുന്നതിനോ നികുതി വർധിപ്പിക്കുന്നതിനോ സർക്കാർ നടപടി സ്വീകരിച്ചില്ലെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

