സാമൂഹികക്ഷേമ പെൻഷൻ മാനദണ്ഡങ്ങൾ പരിഷ്കരിക്കും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സാമൂഹികക്ഷേമ പെൻഷൻ മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്കരിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ടി.പി. അഷ്റഫ് അലിയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കൈത്താങ്ങ് എന്ന നിലക്കാണ് സര്‍ക്കാര്‍ സാമൂഹിക സുരക്ഷ പെന്‍ഷനുകള്‍ അനുവദിക്കുന്നത്. അര്‍ഹര്‍ക്കെല്ലാം പെന്ഷന് ലഭിക്കുന്നെന്ന് ഉറപ്പാക്കുന്നതിനൊപ്പം അനര്‍ഹര്‍ കൈപ്പറ്റുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് സാമൂഹിക സുരക്ഷ പെന്ഷന് അനുവദിക്കാൻ പൊതുമാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചത്. ഇതുപ്രകാരം രണ്ടായിരം ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീർണമുള്ള വീട്, വീട്ടില്‍ എ.സി, ആയിരം സി.സിയില്‍ കൂടുതല്‍ എൻജിന് കപ്പാസിറ്റിയുള്ള കാര്‍ എന്നിവയുള്ളവര്‍ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളുള്ളവരുടെ ഗണത്തില്‍ വരുന്നതിനാല്‍ അത്തരക്കാർക്ക് പെന്ഷന് അനുവദനീയമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ, ആരോഗ്യ, ഗതാഗത മേഖലകളിൽ ജനസംഖ്യാനുപാതിക വിഭവവിതരണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ടി.വി. ഇബ്രാഹിമിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകി. ജില്ലതല വികസന അസമത്വം കുറക്കുകയും ജനസംഖ്യയും പിന്നാക്കാവസ്ഥയും പരിഗണിച്ചുള്ള വിഭവ വിതരണം ഉറപ്പാക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

